മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാവുക നോര്‍ത്ത് കൊറിയ അല്ല: കൃത്രിമ ബുദ്ധി: എലന്‍ മസ്‌ക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും അടുത്ത ലോക മഹായുദ്ധം 
മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാവുക നോര്‍ത്ത് കൊറിയ അല്ല: കൃത്രിമ ബുദ്ധി: എലന്‍ മസ്‌ക്ക്

ന്യൂയോര്‍ക്ക്: മനുഷ്യകുലത്തിനു തന്നെ ഏറ്റവും വലിയ ഭീഷണിയാകാന്‍ പോകുന്നത് കൃത്രിമ ബുദ്ധി ( artificial intelligence -AI) ഉപയോഗിച്ചുള്ള രാജ്യങ്ങളുടെ മത്സരമായിരിക്കുമെന്ന് സാങ്കേതിക വിദഗ്ധനും ബഹിരാകാശ സേവന കമ്പനി സ്‌പെയ്‌സ് എക്‌സ്, ഇലക്ട്രിക്ക് കാര്‍ നിര്‍മാണ കമ്പനി ടെസ്ല എന്നിവയുടെ മേധാവിയുമായ എലന്‍ മസ്‌ക്ക്. മൂന്നാമത് ഒരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അതിനു കാരണമാവുക കൃത്രിമി ബുദ്ധിയായിരിക്കുമെന്നും മസ്‌ക്ക് മുന്നറിയിപ്പു നല്‍കുന്നു.

മനുഷ്യരുടെ തലച്ചോറും മനസും പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു യന്ത്രങ്ങളെ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റുന്നതാണ് കൃത്രിമ ബുദ്ധി. ഉത്തര കൊറിയ ലോകത്തിനു ചെറിയ വെല്ലുവിളി മാത്രമാണ് ഉയര്‍ത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് റഷ്യല്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവനയോട് ട്വിറ്ററിലൂടെയാണ് മസ്‌ക്ക് പ്രതികരിച്ചത്. 

ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം അടുത്ത കാലത്തു തന്നെ കംപ്യൂട്ടര്‍ സയന്‍സില്‍ അതീവ ശക്തരാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും അടുത്ത ലോക മഹായുദ്ധമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മസ്‌ക്ക് ട്വിറ്ററില്‍ കുറിച്ചു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന് അവകാശപ്പെടുന്ന ഉത്തര കൊറിയ മാനവ കുലത്തിനു ഭീഷണി കുറവാണ്. രാജ്യങ്ങളുടെ തലവന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാകില്ല മുന്നാം ലോക മഹായുദ്ധം തുടങ്ങാന്‍ കാരണമാവുക. മറിച്ചു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാകും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ 2014ലും മസ്‌ക്ക് ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഇപ്പോള്‍ തന്നെ വൈകിയെന്നുമാണ് അന്ന് മസ്‌ക്ക് വ്യക്തമാക്കിയിരുന്നത്. സര്‍ക്കാരുകള്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. എന്തെങ്കിലും സംഭവിച്ച ശേഷം നടപടിയെടുക്കാമെന്ന് സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ മാറ്റണം. കാരണം, ഇത് മനുഷ്യകുലത്തിനു കടുത്ത ഭീഷണിയാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണെന്നാണ് ജൂലായില്‍ നടന്ന യുഎസ് നാഷണല്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ മസ്‌ക്ക് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com