കാത്തിരിപ്പിന് വിരാമം; ഷവോമി റെഡ്മി 6 ഈ ആഴ്ച കൈകളിലെത്തും

റെഡ്മി 6, റെഡ്മി 6 പ്രോ, റെഡ്മി 6എ എന്നീ ഫോണുകളാണ് ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുന്നത്
കാത്തിരിപ്പിന് വിരാമം; ഷവോമി റെഡ്മി 6 ഈ ആഴ്ച കൈകളിലെത്തും

മുംബൈ: ഷവോമിയുടെ റെഡ്മി 6 സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യയിെലത്തും. കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായ മനുകുമാര്‍ ജെയിന്‍ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. റെഡ്മി 6, റെഡ്മി 6 പ്രോ, റെഡ്മി 6എ എന്നീ ഫോണുകളാണ് ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുന്നത്. 

5.45 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടെ ഇറങ്ങുന്ന റെഡ്മി 6 രണ്ട് വ്യത്യസ്ത സ്‌പെസിഫിക്കേഷനില്‍ ലഭ്യമാണ്. 3 ജിബി അല്ലെങ്കില്‍ 4 ജിബി റാം, 32 ജിബി, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയേഷനുകളില്‍ ലഭിക്കും. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാവും പ്രവര്‍ത്തിക്കുക. 

5.45 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടെ തന്നെ ഇറങ്ങുന്ന റെഡ്മി 6എയില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്. 2 ജിബി അല്ലെങ്കില്‍ 3 ജിബി റാം, 16 ജിബി, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയേഷനുകളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3000 എം.എ.എച്ച് ബാറ്ററിയാണുള്ളത്. 

5.84 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയോടുകൂടെ ഇറങ്ങുന്ന റെഡ്മി 6പ്രോയില്‍ 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ കരുത്തു പകരുന്ന 6പ്രോയില്‍ 4000 എം.എ.എച്ച് ബാറ്ററിയാണുള്ളത്. 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയോടൊപ്പം പുറത്തിറങ്ങുന്ന ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓറിയോയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com