വരാന്‍ പോകുന്നത് രൂപയുടെ നല്ലകാലം ! സ്ഥിരതയാര്‍ന്ന നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

 2019 രൂപയുടെ തലവര മാറ്റി വരയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഡോളറിനെതിരെ മികച്ച നേട്ടം കൊയ്യാന്‍ രൂപയ്ക്ക് സാധിക്കുമെന്നാണ് ആഗോള സാമ്പത്തിക- രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കുന്നതെന്നും ധനകാര്
വരാന്‍ പോകുന്നത് രൂപയുടെ നല്ലകാലം ! സ്ഥിരതയാര്‍ന്ന നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

മുംബൈ: 2019 രൂപയുടെ തലവര മാറ്റി വരയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഡോളറിനെതിരെ മികച്ച നേട്ടം കൊയ്യാന്‍ രൂപയ്ക്ക് സാധിക്കുമെന്നാണ് ആഗോള സാമ്പത്തിക- രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കുന്നതെന്നും ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന വ്യാപാരത്തില്‍ ഡോളറിനെതിരെ ഒറ്റ ദിവസം കൊണ്ട് ഒരു രൂപ 12 പൈസയുടെ നേട്ടമുണ്ടാക്കി രൂപ റെക്കോര്‍ഡിട്ടിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ കുതിപ്പെന്നതാണ് ശ്രദ്ധേയം.

2018 ല്‍ ഒരിക്കല്‍ പോലും ഡോളറിനെതിരെ നില മെച്ചപ്പെടുത്താന്‍ രൂപയ്ക്ക് സാധിച്ചില്ല. മൂല്യം കൂപ്പുകുത്തി നൂറിലേക്ക് എത്തുമെന്ന് തന്നെയായിരുന്നു അവസ്ഥ. ഏഷ്യയിലെ ഏറ്റവും മൂല്യമിടിഞ്ഞ കറന്‍സിയിലേക്ക് വരെ രൂപ താഴ്ന്നിരുന്നു. 

 അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നതാണ് രൂപ നേട്ടമുണ്ടാക്കുമെന്ന പ്രവചനത്തിന് പിന്നില്‍. എണ്ണ വില താഴുന്നതോടെ ഇന്ത്യയുടെ ഊര്‍ജ്ജ ഉത്പാദന രംഗങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കുകയും ഇത് സാമ്പത്തിക മെച്ചത്തിനും രൂപ കരുത്താര്‍ജ്ജിക്കുന്നതിനും കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com