ധനകമ്മി ലക്ഷ്യം പാഴായി; ചെലവ് വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് വിനയാകുന്നു

നടപ്പുസാമ്പത്തിക വര്‍ഷം ധനകമ്മി ലക്ഷ്യം നിറവേറ്റാന്‍ കഴിയുകയില്ലെന്ന് ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ കുറ്റസമ്മതം.
ധനകമ്മി ലക്ഷ്യം പാഴായി; ചെലവ് വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് വിനയാകുന്നു

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ധനകമ്മി ലക്ഷ്യം നിറവേറ്റാന്‍ കഴിയുകയില്ലെന്ന് ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ കുറ്റസമ്മതം. നടപ്പുസാമ്പത്തിക വര്‍ഷം ധനകമ്മി 3.2 ശതമാനമായി വെട്ടിച്ചുരുക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ധനകമ്മി 3.5 ശതമാനം മറികടക്കുമെന്ന സൂചനയാണ് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ധനകമ്മി 3.3 ശതമാനമായിരിക്കുമെന്നും ബജറ്റ് അനുമാനിക്കുന്നു.

സാമ്പത്തിക അച്ചടക്ക നടപടി കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ബജറ്റ് കണക്കുകളെ വിലയിരുത്തുന്നത്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പൊതുചെലവ് ഉയര്‍ത്തിയതാണ് ധനകമ്മിയില്‍ പ്രതിഫലിച്ചത്. കടപത്രവിപണിയെ അടിസ്ഥാനമാക്കിയാണ് ധനകമ്മി നിര്‍ണയിക്കുന്നത്. 

മൂന്ന് വര്‍ഷം മുന്‍പ് 4.1 ശതമാനമായിരുന്ന ധനകമ്മി ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് സാധിച്ചതായി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനകമ്മി 3.5 ശതമാനം മാത്രമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com