സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 80 ശതമാനത്തിന്റെ ഇടിവ്;  പ്രതിപക്ഷ ആരോപണങ്ങള്‍ തളളി മോദി സര്‍ക്കാര്‍ 

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 80 ശതമാനത്തിന്റെ ഇടിവ്;  പ്രതിപക്ഷ ആരോപണങ്ങള്‍ തളളി മോദി സര്‍ക്കാര്‍ 

മോദി സര്‍ക്കാരിന്റെ ഇതുവരെയുളള ഭരണകാലയളവില്‍ നിക്ഷേപങ്ങളില്‍ 80 ശതമാനത്തിന്റെ ഇടിവുണ്ടായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍ . മോദി സര്‍ക്കാരിന്റെ ഇതുവരെയുളള ഭരണകാലയളവില്‍ നിക്ഷേപങ്ങളില്‍ 80 ശതമാനത്തിന്റെ ഇടിവുണ്ടായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കാരായ വ്യക്തികളുടെയും കമ്പനികളുടെയും നിക്ഷേപത്തിലാണ് കുറവുണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ബാങ്കിതര വായ്പകള്‍, നിക്ഷേപങ്ങള്‍ എന്നി പേരുകളില്‍ 2013ല്‍ ഇന്ത്യക്കാരുടേതായി 260 കോടി ഡോളറിന്റെ നിക്ഷേപമാണ് സ്വിസ് ബാങ്കുകളില്‍ ഉണ്ടായിരുന്നത്. 2017ല്‍ ഇത് 52 കോടി ഡോളറായി താഴ്ന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. സ്വിസ് സര്‍ക്കാരിന്റെ ഡേറ്റകളെ ഉദ്ധരിച്ചാണ് മോദി സര്‍ക്കാര്‍ കണക്കുകള്‍ നിരത്തുന്നത്. 

അടുത്തിടെ, 2017ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളളപ്പണ നിക്ഷേപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന മോദി സര്‍ക്കാരിന് തിരിച്ചടിയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് സ്വിസ് കണക്കുകളെ ഉദ്ധരിച്ച് മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ താമസക്കാരുടെ നിക്ഷേപം രേഖപ്പെടുതാത്തതാണ് എന്ന ആരോപണം സ്വിസ് അംബാസഡര്‍ തളളിയതായും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com