ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം: പക്ഷേ ശാസ്ത്രജ്ഞന് സംഭവിച്ചത്..!!!

'മാഡ്' മൈക്ക് ഹ്യൂഗ്‌സ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം: പക്ഷേ ശാസ്ത്രജ്ഞന് സംഭവിച്ചത്..!!!

ഭൂമി പരന്നതാണെന്ന് തെളിയിക്കാനായി സ്വന്തമായി നിര്‍മിച്ച റോക്കറ്റില്‍ പറന്ന ശാസ്ത്രജ്ഞന് വീണ് പരിക്കേറ്റു. സ്വയം പ്രഖ്യാപിത ശാസ്ത്രഞ്ജന്‍ മൈക് ഹ്യൂഗ്‌സാണ് തന്റെ വീട്ടില്‍ നിര്‍മ്മിച്ച റോക്കറ്റ് പറക്കലിനൊടുവില്‍ മോജാവ് മരുഭൂമിയില്‍ ഇടിച്ചിറങ്ങിയത്. 'മാഡ്' മൈക്ക് ഹ്യൂഗ്‌സ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

അരിസ്‌റ്റോട്ടില്‍ മുതലിങ്ങോട്ടുള്ള ശാസ്ത്രജ്ഞരെല്ലാം വിശ്വസിച്ചു പോന്ന 'ഉരുണ്ട ഭൂമി സിദ്ധാന്തം' പൊളിച്ചടുക്കാനുള്ള ശ്രമമായിരുന്നു ഹ്യൂഗ്‌സിന്റേത്. റോക്കറ്റില്‍ കുത്തനെ പറന്ന് പരന്നുകിടക്കുന്ന ഭൂമിയൂടെ ചിത്രം പകര്‍ത്താനായിരുന്നു ഈ മഹാനായ ശാസ്ത്രജ്ഞന്റെ ശ്രമം. എന്നാല്‍ പാരച്യൂട്ടിന് വിടരാന്‍ സമയം കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ റോക്കറ്റ് മരുഭൂമിയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. 

ഇയാളുടെ നടുവിനാണ് പരിക്കേറ്റത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രശ്‌നമില്ലെന്നും ആശ്വാസമുണ്ടെന്നും ഹ്യൂഗ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച കാലിഫോര്‍ണിയയിലെ അംബോയ് എന്ന സ്ഥലത്തിനടുത്തായിരുന്നു ഹ്യൂഗ്‌സിന്റെ റോക്കറ്റ് വിക്ഷേപണം. കഴിഞ്ഞ നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതികകാരണങ്ങളാല്‍ പലതവണ മാറ്റിവെക്കുകയായിരുന്നു.

61കാരനായ ഹ്യൂഗ്‌സിന്റെ ആദ്യത്തെ റോക്കറ്റ് പരീക്ഷണമല്ലിത്. ഇദ്ദേഹം നേരത്തെ അരിസോണ മരുഭൂമിയില്‍ നിന്നും റോക്കറ്റില്‍ കയറി സ്വയം പറന്നിരുന്നു. പാരച്യൂട്ടുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ അന്നും ഹ്യൂഗ്‌സ് മരുഭൂമിയില്‍ വന്നു വീഴുകയായിരുന്നു. 

ഭൂമി പരന്നതാണെന്ന് തെളിയിക്കുന്നത് വരെ പരീക്ഷണങ്ങള്‍ തുടരുമെന്നാണ് ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. മാത്രമല്ല, ഭാവിയില്‍ താന്‍ നിര്‍മ്മിച്ച റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പറക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുവഴി നാസയുടെ ശാസ്ത്ര ബോധങ്ങളെല്ലാം കീഴ്‌മേല്‍ മറിക്കാനാവുമെന്നാണ് ഹ്യൂഗ്‌സിന്റെ വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com