ഐസിഐസിഐ വായ്പ ക്രമക്കേട് : സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

വീഡിയോ കോണിന് ഐസിഐസിഐ നല്‍കിയ 3,250 കോടിയുടെ വായ്പയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്
ഐസിഐസിഐ വായ്പ ക്രമക്കേട് : സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

ന്യൂഡൽഹി: വീഡിയോ കോണിന് ഐസിഐസിഐ ബാങ്ക് നല്‍കിയ 3,250 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരേയുമാണ് അന്വേഷണം.  2012-ല്‍ നല്‍കിയ വായ്പയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

വീഡിയോകോണിന് വായ്പ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ ചന്ദ കോച്ചാറാണെന്ന് ബാങ്ക് ചെയർമാൻ എം.കെ. ശർമ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിചാരണ നടത്താന്‍ ആവശ്യമായ തെളിവുണ്ടോ എന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം സംഭവത്തില്‍ ചന്ദാ കൊച്ചാര്‍ സംശയത്തിന്റെ നിഴലില്‍ അല്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. 

ചന്ദാ കൊച്ചാറിനെ കൂടാതെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രുപ്പ് പ്രമോട്ടറുമായ വേണുഗോപാല്‍ ധൂത്, തുടങ്ങിയവർക്കെതിരെയാണ്  ആരോപണം ഉയര്‍ന്നത്. ഓഹരി ഉടമകളിലൊരാൾ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചതോടെയാണ് സംഭവം പുറംലോകത്തെത്തുന്നത്. ഭര്‍ത്താവും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണ് വായ്പയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വായ്പയില്‍ അസ്വാഭാവികയൊന്നുമില്ലെന്നാണ് ഐസിഐസിഐ ബാങ്കിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com