സിം കാര്‍ഡോ? അതൊരു സങ്കല്‍പ്പമാവും,  വരുന്നത് ഇ- സിമ്മിന്റെ കാലം

ഒരു ഫോണില്‍ ഒന്നിലധികം ഫോണ്‍നമ്പറുകള്‍ ഉപയോഗിക്കാം എന്നതാണ് ഇ- സിമ്മിന്റെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ കണക്ഷനുകള്‍ ചേര്‍ക്കുന്നതിനായി ഫോണിന്റെ സെറ്റിങ്‌സില്‍ പോകേണ്ട താമസം
സിം കാര്‍ഡോ? അതൊരു സങ്കല്‍പ്പമാവും,  വരുന്നത് ഇ- സിമ്മിന്റെ കാലം

മൊബൈല്‍ഫോണ്‍ മാത്രമല്ല, ഇനിയുള്ള കാലം സിമ്മുകളും സ്മാര്‍ട്ടാവുമെന്നാണ് ടെക് ലോകത്തെ വാര്‍ത്ത. നാനോയില്‍ നിന്നുമാണ് ഇലക്ട്രോണികിലേക്ക് മാറാനാണ് സിം കാര്‍ഡുകള്‍ തയ്യാറെടുക്കുന്നത്. പുതിയതായി ഇറങ്ങാന്‍ പോകുന്ന ഫോണുകളില്‍ എംബഡഡ് സിം(ഇലക്ട്രോണിക് ചിപ്പ്) ഉണ്ടാകും. പുതിയ കണക്ഷന്‍ എടുക്കാന്‍ ഒരുങ്ങുന്നവര്‍ കടയില്‍ പോയി സിം വാങ്ങേണ്ടെന്ന് ചുരുക്കം. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ഐഡിഇ ഫോണിലേക്ക് നല്‍കുക മാത്രം മതി. 

ഒരു ഫോണില്‍ ഒന്നിലധികം ഫോണ്‍നമ്പറുകള്‍ ഉപയോഗിക്കാം എന്നതാണ് ഇ- സിമ്മിന്റെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ കണക്ഷനുകള്‍ ചേര്‍ക്കുന്നതിനായി ഫോണിന്റെ സെറ്റിങ്‌സില്‍ പോകേണ്ട താമസം മാത്രമേ ഉപയോക്താവിന് വരികയുള്ളൂ.

ആപ്പിള്‍ പുറത്തിറക്കിയ ഐഫോണിന്റെ പുതിയ പതിപ്പുകളില്‍ ഇ- സിം സംവിധാനമൊരുക്കിയിട്ടുണ്ട്. ഡിലീറ്റ് ചെയ്യുന്നത് വഴി ഇ-സിം ഉപേക്ഷിക്കാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയപ്പോള്‍ വലിയ സ്വീകരണമാണ് ഇ- സിമ്മിന് യുഎസ് നല്‍കിയത്. ഐ ഫോണിലൂടെ ഇന്ത്യയിലേക്ക് ഉടനെത്താനാണ് ഇ-സിം തയ്യാറെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com