ബുധനാഴ്ച മുതല്‍ ഇനി എസ്ബിഐ എടിഎം വഴി 20,000 രൂപ മാത്രം 

ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം
ബുധനാഴ്ച മുതല്‍ ഇനി എസ്ബിഐ എടിഎം വഴി 20,000 രൂപ മാത്രം 

കൊച്ചി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്. 

ഒ​രു ദി​വ​സം കൂ​ടു​ത​ൽ തു​ക പി​ൻ​വ​ലി​ക്കാ​നു​ള്ള​വ​ർ മ​റ്റു ഡെ​ബി​റ്റ് കാ​ർ​ഡ് വേ​രി​യ​ന്‍റു​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. എ​സ്ബി​ഐ​യു​ടെ ഗോ​ൾ​ഡ്, പ്ലാ​റ്റി​നം ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ പി​ൻ​വ​ലി​ക്ക​ൽ പ​രി​ധി​ക്ക് മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. യ​ഥാ​ക്രമം 50,000 രൂ​പ, ഒ​രു ല​ക്ഷം രൂ​പ ഈ ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഒ​രു ദി​വ​സം പി​ൻ​വ​ലി​ക്കാ​നാ​കും

എ​ടി​എം ക്ലോ​ണിം​ഗി​ലൂ​ടെ വ്യാ​പ​ക​മാ​യി തു​ക ത​ട്ടു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സെ​ബ​ർ കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് എ​സ്ബി​ഐ ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. ഹോം ​ബ്രാ​ഞ്ചി​ൽ അ​ല്ലാ​തെ നി​ക്ഷേ​പി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി എ​സ്ബി​ഐ നേ​ര​ത്തെ നീ​ക്കി​യി​രു​ന്നു. മു​ന്പ് ഹോം ​ബ്രാ​ഞ്ചി​ൽ അ​ല്ലാ​തെ 25,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ക്കാ​ൻ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 നി​ല​വി​ൽ എ​സ്ബി‍ഐ ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ചി​പ്പ് അ​ധി​ഷ്ഠി​ത കാ​ർ​ഡി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ അ​ക്കൗ​ണ്ടു​മാ​യി മൊ​ബൈ​ൽ ന​ന്പ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​രോ​ട് എ​ത്ര​യും വേ​ഗം ബ​ന്ധ​നം ന​ട​ത്ത​ണ​മെ​ന്നും എ​സ്ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് സേ​വ​നം ല​ഭി​ക്കി​ല്ല.

എടിഎമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്തമാണ്. അക്കൗണ്ടിന്റെയും ഉപയോഗിക്കുന്ന കാര്‍ഡിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് കൂടുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്. 


ഐസിഐസിഐ ബാങ്ക്


ബാങ്കിന്റെ പ്ലാറ്റിനം ഐഡന്റിറ്റി ചിപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം. വിസ സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാകട്ടെ ഒന്നര ലക്ഷമാണ് പ്രതിദിന പരിധി. 

എച്ച്ഡിഎഫ്‌സി ബാങ്ക്


സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സി പ്ലാറ്റിനം ചിപ് കാര്‍ഡുള്ളവര്‍ക്ക് പ്രതിദിനം ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. 

ആക്‌സിസ് ബാങ്ക്


ബാങ്കിന്റെ റുപെ കാര്‍ഡ് ഉപയോഗിച്ച് പ്രതിദിനം 40,000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക. വിസ ടൈറ്റാനിയം പ്രൈം പ്ലസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 50,000 രൂപയും പിന്‍വലിക്കാം.

പിഎന്‍ബി


പ്ലാറ്റിനം, റൂപെ കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതിദിനം 50,000 രൂപ പിന്‍വലിക്കാനാണ് പിഎന്‍ബി അനുവദിക്കുന്നത്. ക്ലാസിക് റുപെ, മാസ്റ്റര്‍ ഡെബിറ്റ്  എന്നീ കാര്‍ഡുകളുള്ളവര്‍ക്ക് 25,000 രൂപയുമാണ് പരിധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com