ഇരുപതാം പിറന്നാളില്‍ മുഖം മിനുക്കി ഗൂഗിള്‍, ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം റെഡി

വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ഫീഡിനെ പരിഷ്‌കരിച്ച് 'ഡിസ്‌കവറാ'ക്കാനുള്ള പദ്ധതികളും ഗൂഗിള്‍ ആരംഭിച്ചു. 
ഇരുപതാം പിറന്നാളില്‍ മുഖം മിനുക്കി ഗൂഗിള്‍, ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം റെഡി

റിയുന്നതും അറിയാത്തതും ഗൂഗിളില്‍ തിരയുകയെന്ന ശീലം കഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ കൊണ്ടു നടക്കുന്ന ഒന്നാണ്. ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഗൂഗിളിന് ചിലപ്പോള്‍ ഉത്തരം നല്‍കാനും ആയിട്ടുണ്ടാവില്ല. ആ പ്രതിസന്ധി മറികടക്കുന്നതിനായി ഡാറ്റാബേസ് കൂടുതല്‍ വിശാലമാക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണ്. 

വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ഫീഡിനെ പരിഷ്‌കരിച്ച് 'ഡിസ്‌കവറാ'ക്കാനുള്ള പദ്ധതികളും ഗൂഗിള്‍ ആരംഭിച്ചു. ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും കെട്ടുംമട്ടും മാറിയാവും ഗൂഗിള്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വര്‍ഷമാണ് ഉപയോക്താക്കള്‍ തിരഞ്ഞില്ലെങ്കില്‍ പോലും സഹായകമാവുന്ന വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി 'ഫീഡ്'  സംവിധാനം ഗൂഗിള്‍ നല്‍കിത്തുടങ്ങിയത്. ഡിസ്‌കവര്‍ വരുന്നതോടെ ഉപയോക്താവിന്റെ താത്പര്യങ്ങളെ വളരെ വേഗത്തില്‍ തിരിച്ചറിയാനും ഏറ്റവും മികച്ച ഫലം നല്‍കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 

സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ തുറക്കുമ്പോഴേ ഇനിമുതല്‍ വരിവരിയായി സ്ഥാനം പിടിക്കുമെന്ന് ചുരുക്കം. ചിത്രങ്ങളും ലേഖനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. ഭാഷാഭേദമുള്ളവര്‍ക്കും കാര്യങ്ങള്‍ വേഗത്തില്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

നേരിട്ടുള്ള അന്വേഷണങ്ങളില്‍ ക്രോഡീകരിച്ച മറുപടി ഒറ്റക്ലിക്കില്‍ ലഭ്യമാക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോകാതെ തന്നെ  വിവരം ലഭ്യമാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ സവിശേഷത. 

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക്  യാത്രാ വിവരങ്ങളും, ഫ്‌ളൈറ്റ് വിവരങ്ങളും മറ്റും ലഭ്യമാക്കുന്നതിലൂടെ വിപണിയിലും സാന്നിധ്യം ശക്തമാക്കാനാണ് ഗൂഗിളിന്റെ പദ്ധതി. 

1998 ല്‍ ആരംഭിച്ച സെര്‍ച്ച് എഞ്ചിന്‍ യാഹൂ, എക്‌സൈറ്റ് പോലെ അന്ന് ശക്തരായിരുന്ന എതിരാളികളെ തറപറ്റിച്ചാണ് ചുവടുറപ്പിച്ചത്. ഈ സ്ഥാനം നിലനിര്‍ത്തുന്നതിന് ശക്തമായ പദ്ധതികളാണ് ഇരുപതാം വാര്‍ഷികത്തില്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com