'മൂന്ന് ലക്ഷം രൂപ മുടക്കിയാല്‍ എന്താ, ഇവന്‍ വേറെ ലെവലാണ്'; റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ട ചങ്കന്‍ വരുന്നു

ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി
'മൂന്ന് ലക്ഷം രൂപ മുടക്കിയാല്‍ എന്താ, ഇവന്‍ വേറെ ലെവലാണ്'; റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ട ചങ്കന്‍ വരുന്നു

ബൈക്ക് പ്രേമികള്‍ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് പുതിയ മോഡലുകള്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ചു. കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 എന്നി മോഡലുകളാണ് അവതരിപ്പിച്ചത്. അമേരിക്കന്‍ വിപണിയില്‍ കോണ്ടിനെന്റല്‍ ജിടി 650യ്ക്ക് ഏകദേശം 4.21 ലക്ഷം രൂപ വില വരും. ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650യ്ക്ക് വില അല്‍പ്പം കൂടി വര്‍ധിക്കും. ഇത് സ്വന്തമാക്കാന്‍ ഉപഭോക്താവ് അഞ്ചുലക്ഷത്തോളം രൂപ നല്‍കേണ്ടി വരും. ഇതാദ്യമായാണ്  ആഗോള വിപണി ലക്ഷ്യമിട്ട്  റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ ബൈക്കുകള്‍ ഇറക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ബൈക്കുകളുടെ ചില്ലറ വില്‍പ്പന ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ചെന്നൈയിലുളള റോയല്‍ എന്‍ഫീല്‍ഡ് പ്ലാന്റില്‍ നിന്ന് ബൈക്ക് വിപണിയില്‍ എത്തിക്കാനാണ് പദ്ധതി. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ മികച്ച വിപണിയായ ഇന്ത്യയില്‍ മൂന്നൂലക്ഷം രൂപയ്ക്ക് താഴെയുളള വിലയ്ക്ക് പുതിയ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടരലക്ഷം രൂപയ്ക്ക് ബൈക്ക് വില്‍ക്കാനുളള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്.

ഇരട്ടക്കുഴലുകളുളള ഈ രണ്ട് മോഡലുകള്‍ക്കും കരുത്തുപകരാന്‍ ഏറ്റവും ശക്തിയുളള എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 648 സിസി എന്‍ജിന് 47 കുതിരശക്തി കരുത്തുണ്ട്. 25.5 കിലോമീറ്റര്‍ മൈലേജാണ് പ്രതീക്ഷിക്കുന്നത്.ഇരട്ട പിസ്റ്റണ്‍ കാലിപേഴ്‌സ്, ഡിസ്‌ക്ക് ബ്രേക്ക്, എബിഎസ് സാങ്കേതികവിദ്യ, 36 സ്‌പോക് അലുമിനിയം അലോയി റിംസ്, സ്ലിപ്പര്‍ ക്ലച്, തുടങ്ങിയവയും ഈ ബൈക്കുകളുടെ പ്രത്യേകതയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com