തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഇനി ഇലക്ട്രിക് ഓട്ടോകൾ മാത്രം; 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്ന വൈദ്യൂത വാഹനനയം ഇങ്ങനെ

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഇനി ഇലക്ട്രിക് ഓട്ടോകൾ മാത്രം; 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്ന വൈദ്യൂത വാഹനനയം ഇങ്ങനെ

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിൽ വൈദ്യൂത ഓട്ടോകൾ വാങ്ങുന്നവർക്ക് സർക്കാർ ഇൻസെന്റീവ് സർക്കാർ പ്രഖ്യാപിച്ചു.  വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം. 

ഇലക്ട്രിക് ഒാട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ  വിലയുടെ  25 ശതമാനമോ ഇന്‍സെന്റീവ് നൽകാനാണ് തീരുമാനം. വാഹന നികുതിയിൽ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ പെർമിറ്റും ചാർജ് ചെയ്യാൻ സബ്സിഡി നിരക്കിൽ വൈദ്യൂതിയും നൽകും.  നയം പ്രാവര്‍ത്തികമാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി നഗരങ്ങളില്‍ വൈദ്യുതി ഒാട്ടോകള്‍ക്ക് മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്നാണ് സർക്കാരിൽ ഉണ്ടായിരിക്കുന്ന ധാരണ.രണ്ടുവര്‍ഷത്തിനകം വൈദ്യുതി ഉപയോഗിച്ച് ഒാടുന്ന അന്‍പതിനായിരം ഒാട്ടോകള്‍ യാഥാർ‌ത്ഥ്യമാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് കാറുകള്‍, പരിസ്ഥിതി സൗഹൃദ ടാക്സികള്‍ എന്നിവയും നയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. 
ആയിരം ചരക്കുവാഹനങ്ങള്‍, മൂവായിരം ബസുകള്‍, നൂറ് ബോട്ടുകള്‍ തുടങ്ങിയവയും 2022 ലക്ഷ്യമിട്ടുളള വാഹനനയത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 

ബാറ്ററി നിര്‍മ്മാണം, പവര്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക് മോട്ടോറുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും നയം കാര്യക്ഷമമായി നടപ്പാക്കാനും സാങ്കേതിക ഉപദേശക സമിതിയെ നിയമിക്കുമെന്നും നയത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com