വാവെയ് പി20 പ്രൊ ഇന്ത്യയിലേയ്ക്ക്: ലോകത്തെ ആദ്യ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ സ്വന്തമാക്കാം 

രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച വാവെയ് പി20 പ്രോ ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോള്‍ എക്കാലത്തെയും മികച്ച സ്മാര്‍ട്ട്‌ഫോണ്‍  സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താകള്‍
വാവെയ് പി20 പ്രൊ ഇന്ത്യയിലേയ്ക്ക്: ലോകത്തെ ആദ്യ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ സ്വന്തമാക്കാം 

ലോകത്താദ്യമായി അവതരിപ്പിച്ച മൂന്ന് ക്യാമറകളുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിക്കെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. കാത്തിരിപ്പിന് വിരാമമിട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങികഴിഞ്ഞു. വമ്പന്‍മാര്‍ വാഴുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നത് വാവെയ് ആണ്. കഴിഞ്ഞ മാസം രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച വാവെയ് പി20 പ്രോ ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോള്‍ എക്കാലത്തെയും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണം നേടിയിട്ടുള്ള ഫോണ്‍ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവും മൂന്നു പിന്‍ ക്യാമറകളുടെയും മികച്ച സെല്‍ഫി ക്യാമറയുടെയും ധാരാളം സെന്‍സറുകളുടെയും സാന്നിധ്യത്തോടെ ഇറങ്ങിയിരിക്കുന്ന വാവെയ് പി20 പ്രോ ഇതുവരെ വിപണിയിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റ് എന്നറിയപ്പെട്ടിരുന്ന സാംസങ് ഗ്യാലക്‌സി എസ്9പ്ലസ്സിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച ഡിസൈനില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ക്യാമറ തന്നെയാണ്. 

6.3ഇഞ്ച് വലുപ്പമുള്ള അത്യാധുനിക ഓലെഡ് സ്‌ക്രീനാണ് വാവെയ് പി20 പ്രോയുടെ ഡിസ്‌പ്ലെ. ഐഫോണിന്റെ രീതിയിലുള്ള നോച്ചിന്റെ സാനിധ്യം ഡിസ്‌പ്ലെയില്‍ കാണാം. സെല്‍ഫി ക്യാമറയ്ക്കുള്ള ഇടം ഈ നോച്ചിലാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഈ നോച് ഹൈഡ് ചെയ്യാനും ഓപ്ഷനുണ്ടെന്നത് ഐഫോണില്‍ നിന്ന് വാവെയ് പി20 പ്രോയെ വ്യത്യസ്തമാക്കുന്നു. 6.3ഇഞ്ച് വലുപ്പമുള്ള സ്‌ക്രിന്‍ ചെറിയ കൈയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന വാദം നിര്‍മാതാക്കള്‍ അംഗീകരിക്കുന്നില്ല. ഫോണിലെ ബെസല്‍ലെസ് നിര്‍മാണം വാവെയ് പി20 പ്രോയെ ചെറുതായി നിലനിര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഇവരുടെ വിശദീകരണം. 2,240 X 1,080 റെസലൂഷനുള്ള സ്‌ക്രീനിന് 18:7:9 അനുപാതമാണുള്ളത്. 

പി20 പ്രോയ്ക്ക് IP67 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉണ്ട്. വാവെയ്‌യുടെ സ്വന്തം കിരിന്‍ 970 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍വശത്ത് ഫിംഗര്‍ഫ്രിന്റ് സ്‌കാനറിനൊപ്പം മുന്‍ ക്യാമറയ്ക്ക് ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്. അര സെക്കന്‍ഡ് സമയത്തിനുള്ള ഫോണ്‍ തുറക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഫോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പിന്നിലുള്ള മൂന്നു ക്യാമറകളിലാണ്. ഫോക്കസിങ്ങിനായി ഒരു ലെയ്‌സര്‍ ട്രാന്‍സ്‌റിസീവര്‍, വൈറ്റ് ബാലന്‍സ് കൃത്യതയ്ക്കായി കളര്‍ ടെപെറചര്‍ സെന്‍സര്‍ തുടങ്ങിയവയും ഫോണിലെ ക്യാമകള്‍ക്ക് നല്‍കിയിട്ടുള്ള സവിശേഷതകളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവിലുള്ള പ്രെഡിക്ടീവ് ഫോക്കസ് ആണ് മറ്റൊരു പ്രത്യേകത. ഫ്രെയ്മില്‍ ചലിക്കുന്ന വസ്തുക്കളുണ്ടോ എന്നു നോക്കി അതിനനുസരിച്ച് ഫോക്കസ് കൃത്യത ഉറപ്പാക്കുന്ന ഒന്നാണ് ഇത്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളില്‍ പരമാവധി ഐഎസ്ഒ 6400ആണ് ലഭിക്കുന്നതെങ്കില്‍ പി20 പ്രോയില്‍ ഇത് 102,400ആണ്. 

ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് മാന്യുവലായി ക്യാമറ ഫീച്ചറുകള്‍ ക്രമീകരിക്കാനുള്ള അവസരവും മറ്റുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള അവസരവും പി20 പ്രോയില്‍ ലഭിക്കും. പ്രൊഫഷണല്‍ ഫൊട്ടോഗ്രഫര്‍മാരുടെ അഭിപ്രായം ഉള്‍ക്കൊളളിച്ചാണ് തങ്ങള്‍ ക്യാമറ നിര്‍മിച്ചതെന്ന് വാവെയ് പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com