അതിശയിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികള്‍

അതിശയിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികള്‍
അതിശയിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികള്‍

മുംബൈ: ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റയുമായി റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ രംഗത്ത്. പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകള്‍.

അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും ഒപ്പം പ്രതിദിനം നൂറ് എസ്എംഎസുകളും കമ്പനികള്‍ ഓഫര്‍ നല്‍കുന്നു. കൂടാതെ ഹൈസ്പീഡ് ഡാറ്റയും വാഗ്ദാനം നല്‍കുന്നു. 

448 രൂപയുടെ ജിയോ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ദിവസനേ 2 ജിബി ഡാറ്റയും ലഭിക്കും. 84 ദിവസത്തേക്ക് 168 ജിബി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഒരു ദിവസം രണ്ടുരൂപ അറുപത്തിയേഴ് പൈസയാണ് ചെലവ് വരിക. 399 രൂപയ്ക്ക് 84 ദിവസം കാലാവധിയുള്ള മറ്റൊരു പ്ലാന്‍ കൂടി ജിയോ മുന്നോട്ട് വെക്കുന്നു.ദിനം പ്രതി 1.5 ജിബി ഹൈസ്പീഡ് ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. 126 ജിബി ഡാറ്റ  84 ദിവസത്തിനുള്ളില്‍ കമ്പനി ഓഫര്‍ നല്‍കുന്നു. ഇതിനായി ഒരു ദിവസത്തേക്കുള്ള ചെലവ് 3.17 രൂപയാണ്.

28 ദിവസത്തേക്കുള്ള 299 രൂപയുടെ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്ന് ജിബി ഹൈസ്പീഡ് ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 84 ഹൈസ്പീഡ് ജിബി ഡാറ്റ നിശ്ചിത ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 3.56 രൂപയാണ് ചെലവ് വരിക. ദിവസം 4ജിബി, 5 ജിബി പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി  ജിയോ മുന്നോട്ട് വെച്ചിട്ടുണ്ട്.

എയര്‍ടെല്‍ 399, 149, 349 രൂപയുടെ പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചത്. 399 രൂപയുടെ പ്ലാനിന്റെ കാലാവധി 70 ദിവസമാണ്. ഒരു ദിവസം 1.4 ജിബി ഡാറ്റ ഉപഭോക്താവിന് ലഭിക്കും. ഒരു ദിവസത്തേക്ക് 3.39 രൂപയാണ് ചെലവ്. 149 രൂപയുടെ കാലാവധി 149 രൂപയാണ്. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കും. 10 ജിബി എക്‌സ്ട്രാ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം നല്‍കുന്നു. 3.92 രൂപയാണ് ഒരു ദിവസത്തെ ചെലവ്.

84 ദിവസത്തേക്ക് 511 രൂപയുടെ പ്ലാനാണ് വോഡാ ഫോണ്‍ അവതരിപ്പിച്ചത്. 168 ജിബിയാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഒരു ദിവസത്തേക്കുള്ള ചെലവ് 3.04 രൂപയാണ്. കൂടാതെ 28 ദിവസത്തേക്കുള്ള 209 രൂപയുടെ പ്ലാനുമുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഓഫര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com