എസ്ബിഐയുടെ 1300 ശാഖകളുടെ ഐഎഫ്എസ്‌സി കോഡ് മാറ്റി; വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ 

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ 1300 ശാഖകളുടെ പേരും ഐഎഫ്എസ്‌സി കോഡും മാറ്റി
എസ്ബിഐയുടെ 1300 ശാഖകളുടെ ഐഎഫ്എസ്‌സി കോഡ് മാറ്റി; വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ 1300 ശാഖകളുടെ പേരും ഐഎഫ്എസ്‌സി കോഡും മാറ്റി. ആറു അസോസിയേറ്റഡ് ബാങ്കുകള്‍ ഒരു വര്‍ഷം മുന്‍പ് എസ്ബിഐയില്‍ ലയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ശാഖകളുടെ പേരും ഐഎഫ്എസ്‌സി കോഡുകളും മാറ്റിയത്.  ഇതിന്റെ വിശദാംശങ്ങള്‍ എസ്ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിലവില്‍ രാജ്യമൊട്ടാകെ 22428 ശാഖകളാണ് ബാങ്കിനുളളത്. 

2017 ഏപ്രില്‍ ഒന്നിനാണ് ആറു അസോസിയേറ്റഡ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിച്ചത് പ്രാബല്യത്തില്‍ വന്നത്. ഇതോടെ ലോകത്തെ ആദ്യ 50 ബാങ്കുകളുടെ പട്ടികയിലേക്ക് എസ്ബിഐ വികസിച്ചു. ലയനത്തോടെ എസ്ബിഐ 1805 ശാഖകള്‍ വെട്ടിച്ചുരുക്കുകയും 244 ഭരണസിരാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം യുക്തിപൂര്‍വ്വം പുനര്‍വിന്യസിക്കുകയും ചെയ്തു. അസോസിയേറ്റഡ് ബാങ്കുകള്‍ മാതൃസ്ഥാപനത്തില്‍ ലയിച്ചതോടെ 70000 ജീവനക്കാരാണ് എസ്ബിഐയുടെ ഭാഗമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com