മോദി സര്‍ക്കാരിന് തിരിച്ചടി; ജിഎസ്ടി വരുമാനത്തില്‍ ഇടിവ്, നവംബറില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ 

നവംബറില്‍ ജിഎസ്ടി വരുമാനം 97,637 കോടി രൂപയായി കുറഞ്ഞു
മോദി സര്‍ക്കാരിന് തിരിച്ചടി; ജിഎസ്ടി വരുമാനത്തില്‍ ഇടിവ്, നവംബറില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ 

ന്യൂഡല്‍ഹി: ജിഎസ്ടി വരുമാനത്തില്‍ ഇടിവ്. നവംബറില്‍ ജിഎസ്ടി വരുമാനം 97,637 കോടി രൂപയായി കുറഞ്ഞു. തൊട്ട് മുന്‍പത്തെ മാസം ഒരു ലക്ഷം കോടി രൂപ കടന്നിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

സെപ്റ്റംബര്‍ 1,00,710 കോടി രൂപയാണ് ജിഎസ്ടി വരുമാനം. ഇതാണ് നവംബറില്‍ കുറഞ്ഞത്. എന്നാല്‍ ഏപ്രില്‍- നവംബര്‍ കാലയളവിലെ ശരാശരി നികുതി വരുമാനത്തേക്കാള്‍ നവംബറിലെ നികുതി പിരിവ് ഉയര്‍ന്നുനില്‍ക്കുന്നത് സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്. 

നവംബര്‍ 30 വരെ 69.6 ലക്ഷം ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിലുടെ സെന്‍ട്രല്‍ ജിഎസ്ടിയായി പിരിച്ചത് 16, 812 കോടി രൂപയാണ്. 23,070 രൂപയാണ് സംസ്ഥാന ജിഎസ്ടി. 8031 കോടി രൂപ സെസ്സായും പിരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com