ഹോര്‍ലിക്‌സ് ഇനി യൂനിലീവറിന് സ്വന്തം; നല്‍കിയത് 31,700കോടി രൂപ

രാജ്യത്തെ ജനപ്രീയ ആരോഗ്യപാനിയമായ ഹോര്‍ലിക്‌സ് ഇനിമുതല്‍ ഹിന്ദുസ്ഥാന്‍ യൂനിലീവറിന്റെ പേരില്‍ പുറത്തിറങ്ങും.
ഹോര്‍ലിക്‌സ് ഇനി യൂനിലീവറിന് സ്വന്തം; നല്‍കിയത് 31,700കോടി രൂപ

രാജ്യത്തെ ജനപ്രീയ ആരോഗ്യപാനിയമായ ഹോര്‍ലിക്‌സ് ഇനിമുതല്‍ ഹിന്ദുസ്ഥാന്‍ യൂനിലീവറിന്റെ പേരില്‍ പുറത്തിറങ്ങും. ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ യൂനിവീവര്‍ സ്വന്തമാക്കിയതോടെയാണിത്. 31700കോടി രൂപയുടെ ഇടപാടിലൂടെയാണ് യൂനിലീവര്‍ ഹോര്‍ലിക്‌സിനെ സ്വന്തമാക്കിയത്. 

ഇടപാടിന്റെ ഭാഗമായി ഗ്ലാക്‌സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യൂനിലീവറിന്റെ 4.39അനുപാതത്തില്‍ ഓഹരി ലഭ്യമാകും. പുതിയ നീക്കത്തിലൂടെ കമ്പനിയുടെ വരുമാനം 10000കോടി രൂപ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യൂനിലീവര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com