100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം
100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: നൂറു രൂപയ്ക്കു മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്കു നേപ്പാളില്‍ നിരോധനം. 2000, 500, 200 രൂപ നോട്ടുകള്‍ കൈവശം വയ്ക്കരുതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കി.

നോട്ടു നിരോധനത്തിനു ശേഷം ഇന്ത്യ പുറത്തിറക്കിയ നോട്ടുകള്‍ക്കാണ് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2000, 500, 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത് നോട്ടുനിരോധനത്തിനു ശേഷമാണ്. ഇന്ത്യന്‍ നോട്ടുകള്‍ വിനിയമത്തിന് ഉപയോഗിക്കുന്ന നേപ്പാളില്‍ ഇവ ഉപയോഗിക്കുന്നതു നിയപരമാക്കി ഉത്തരവിറക്കിയിട്ടില്ല. 

നൂറു പൂപയ്ക്കു മുകളിലുള്ള നോട്ടുകള്‍ കൈവശം വയ്ക്കരുതെന്ന് പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കിയതായി നേപ്പാളി മന്ത്രി ഗോകുല്‍ പ്രസാദ് ബാസ്‌കോട പറഞ്ഞു. കാഠ്മണ്ഡു പോസ്റ്റ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

നേപ്പാളിലേക്കു പോവുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളെയും ഇന്ത്യന്‍ ജോലി ചെയ്യുന്ന നേപ്പാളികളെയും ബാധിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com