എടിഎമ്മുകള്‍ അടയ്ക്കില്ല; പൊതുമേഖലാ ബാങ്കുകള്‍ക്ക് അത്തരമൊരു പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി

പൊതുമേഖലാ ബാങ്കുകളുടെ എടിഎം മെഷീനുകള്‍ അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല
എടിഎമ്മുകള്‍ അടയ്ക്കില്ല; പൊതുമേഖലാ ബാങ്കുകള്‍ക്ക് അത്തരമൊരു പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ എടിഎം മെഷീനുകള്‍ അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല. 2019 മാര്‍ച്ചോടെ രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് കീഴിലുള്ള 2.38 ലക്ഷം എടിഎമ്മുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

നേരത്തെ കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎം) മുന്നറിയിപ്പെന്ന നിലയിലാണ് മെഷീനുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യക്തമാക്കിയത്. പ്രത്യേകിച്ച് ലാഭം നല്‍കാത്തതും മെഷീനുകള്‍ സംരക്ഷിക്കാന്‍ ഭാരിച്ച ധനം ചെലവഴിക്കേണ്ടി വരുന്നതുമാണ് ബാങ്കുകളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്. 

പൊതുമേഖലയ്ക്ക് പുറമെ വാണിജ്യ, ചെറുകിട ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങളുടേതുമായി രാജ്യത്ത് 2.21 ലക്ഷം എടിഎം മെഷീനകളുണ്ട്. ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്തെ ബങ്കുകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com