ഓണ്‍ലൈന്‍ തിരച്ചില്‍ ഫലത്തില്‍ തിരിമറി; ഗൂഗിളിന് 136 കോടി രൂപ പിഴ

മോശമായ ബിസിനസ് രീതികളുടെ പേരില്‍ ഗൂഗിളിനെ മേല്‍ പിഴ ഈടാക്കുന്നത് ആഗോളതലത്തില്‍ തന്നെ വളരെ വിരളമായാണ്
ഓണ്‍ലൈന്‍ തിരച്ചില്‍ ഫലത്തില്‍ തിരിമറി; ഗൂഗിളിന് 136 കോടി രൂപ പിഴ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തിരച്ചില്‍ ഫലങ്ങളില്‍ തിരിമറി നടത്തിയെന്നാരോപിച്ച് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് മേല്‍ 136 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യന്‍ മാര്‍ക്കറ്റിലെ അധാര്‍മിക വ്യവസായ രീതിയുടെ പേരിലാണ് ആഗോള ഭീമനെതിരേ നടപടിയെടുത്തത്. മോശമായ ബിസിനസ് രീതികളുടെ പേരില്‍ ഗൂഗിളിനെ മേല്‍ പിഴ ഈടാക്കുന്നത് ആഗോളതലത്തില്‍ തന്നെ വളരെ വിരളമായാണ്. 

കമ്പനിക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്ന പരാതികളിന്മേലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗൂഗിള്‍ നിയമലംഘനം നടത്തിയെന്ന് പറഞ്ഞുകൊണ്ടാണ് പിഴ ശിക്ഷ വിധിച്ചത്. തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും വിവേചനവും നടത്തിയെന്നാരോപിച്ചാണ് 2012 ല്‍ മാട്രിമോണി ഡോട്ട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവയാണ് പരാതി നല്‍കിയത്.

തിരച്ചിലില്‍ ക്രമക്കേടുകളും വിവേചനവും നടത്തി ഓണ്‍ലൈന്‍ സര്‍ച്ചിംഗ് മാര്‍ക്കറ്റില്‍ പ്രധാനികള്‍ എന്ന പദവിയെ ഗൂഗിള്‍ ദുരൂപയോഗം ചെയ്‌തെന്ന് കമ്മീഷന്‍ ആരോപിച്ചു. 2013-15 കാലത്ത് ഇന്ത്യയില്‍ നിന്ന് ഗൂഗിള്‍ കൈവരിച്ച വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. വ്യാപാരതാത്പര്യങ്ങള്‍ക്ക് അനുസരിച്ച് കമ്പനികളെ തിരച്ചില്‍ ഫലങ്ങളില്‍ മുന്നിലെത്തിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനുവെന്ന ആരോപണം ആദ്യമായല്ല ഗൂഗിളിന് എതിരേ ഉയരുന്നത്. കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ കമ്മീഷനും കമ്പനിയില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com