ചവച്ചു ചവച്ച് ബബ്ള്‍ഗം സെഞ്ചുറിയടിക്കാറായി

ഫിലദെല്‍ഫ്യക്കാരനായ വാള്‍ട്ടര്‍ ഡീമറാണ് ബബിള്‍ഗമ്മിന്റെ ഉപജ്ഞാതാവ്.ഫഌര്‍ ച്യൂയിഗം കമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്നു ഡീമര്‍.
ചവച്ചു ചവച്ച് ബബ്ള്‍ഗം സെഞ്ചുറിയടിക്കാറായി

ന്യൂയോര്‍ക്ക്: ചവച്ച് ചവച്ച് ബബ്ള്‍ഗം സെഞ്ചുറിയടിക്കാനൊരുങ്ങുകയാണ്.   പിങ്കും വെള്ളയും കലര്‍ന്ന് ദീര്‍ഘച്ചതുരക്കട്ടയില്‍ പൊതിഞ്ഞ്  കുപ്പി ഭരണിയിലിരിക്കുന്നത് കണ്ടാല്‍ പ്രായം പറയില്ലെങ്കിലും തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.പല തരത്തിലുള്ള ബബ്ള്‍ഗമ്മുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 

ഫിലദെല്‍ഫ്യക്കാരനായ വാള്‍ട്ടര്‍ ഡീമറാണ് ബബിള്‍ഗമ്മിന്റെ ഉപജ്ഞാതാവ്.ഫഌര്‍ ച്യൂയിങ്ഗം കമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്നു ഡീമര്‍.വലിച്ചു നീട്ടാവുന്നതും കവിളില്‍ ഒട്ടിപ്പിടിക്കാത്തതുമായ ച്യൂയിങ്ഗമ്മിനായുള്ള അന്വേഷണത്തിനൊടുവിലാണ് ഡീമര്‍ 1928 ല്‍ ബബ്ള്‍ഗം കണ്ടെത്തുന്നത്.ബബ്ള്‍ ഡബിളെന്നൊരു പേര് നല്‍കാനും അദ്ദേഹം മറന്നില്ല.

എന്തൊങ്കിലുമൊക്കെ ചവച്ചിരിക്കാന്‍ മനുഷ്യനുള്ള ശീലം തിരിച്ചറിഞ്ഞ ഡീമറുടെ ബബ്ള്‍ ഡബിള്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.1998 ബബ്ള്‍ഡബിള്‍ കനേഡിയന്‍ കമ്പനിയായ കോണ്‍കോര്‍ഡ് കണ്‍ഫഷന്‍സ് സ്വന്തമാക്കി.ഗംബേയ്‌സ്,ഫ്‌ളേവര്‍, കോണ്‍സിറപ്പ്, സോഫ്റ്റ്‌നര്‍, പഞ്ചസാര എന്നിവ  കൊണ്ടാണ് ബബ്ള്‍ഗം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com