പ്രൈം ദിനത്തില്‍ ആമസോണ്‍ വിറ്റത് ഒരു കോടിയുടെ ഉത്പന്നങ്ങള്‍; വിലക്കുറവിന്റെ ചാകരയ്ക്കിടെയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടത് ഉപ്പ്

സിങ്കപ്പൂരില്‍ കോക് സീറോ(കൊക്കകോള)യും ചൈനയില്‍ ഇലക്ട്രോണിക് ടൂത്ത്ബ്രഷുമാണ് ഏറ്റവുമധികം വിറ്റഴിച്ചത്
 പ്രൈം ദിനത്തില്‍ ആമസോണ്‍ വിറ്റത് ഒരു കോടിയുടെ ഉത്പന്നങ്ങള്‍; വിലക്കുറവിന്റെ ചാകരയ്ക്കിടെയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടത് ഉപ്പ്

-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ തിങ്കളാഴ്ച നടത്തിയ സൂപ്പര്‍ പ്രൈം ഡേ ഡീലില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചത് ഉപ്പ്. ലോകമൊട്ടാകെ നടന്ന വിലക്കുറവിന്റെ ചാകരയ്ക്കിടയിലാണ് ഇന്ത്യക്കാര്‍ ഉപ്പ് വാങ്ങിക്കൂട്ടാന്‍ തിടുക്കം കാണിച്ചത്. ഒരു കോടിയിലധികം ഉത്പന്നങ്ങളുടെ വില്‍പനയാണ് പ്രൈം ദിനത്തില്‍ ആമസോണിലൂടെ നടന്നത്. 

ലോകമൊട്ടാകെ നടന്ന വില്‍പനയില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാരെന്ന് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍തന്നെ ആമസോണ്‍ ഉത്പന്നമായ ഇക്കോയുടെ റേഞ്ചിലുള്ള സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കായിരുന്നു ഡിമാന്‍ഡ് ഏറെയും. സിങ്കപ്പൂരില്‍ കോക് സീറോ(കൊക്കകോള)യും ചൈനയില്‍ ഇലക്ട്രോണിക് ടൂത്ത്ബ്രഷുമാണ് ഏറ്റവുമധികം വിറ്റഴിച്ചത്. 

ആമസോണ്‍ വെബ്‌സൈറ്റ് മണിക്കൂറുകളോളം നിശ്ചലമായെന്ന് പരാതികള്‍ ഉയരുമ്പോഴും വലിയ നേട്ടമാണ് പ്രൈം ദിനത്തില്‍ കമ്പനി കൈവരിച്ചിരിക്കുന്നത്. ഇതോടെ കമ്പനി മൂല്യം 900ബില്ല്യണ്‍ ഡോളര്‍ കടന്ന് 902ബില്ല്യണ്‍ ഡോളറില്‍ എത്തിയിരുന്നു. അതായത് ഏകദേശം 62ലക്ഷം കോടി രൂപ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com