ഐഫോണിന് ഇന്ത്യയില്‍ പിടിവീഴുമോ?  ആറുമാസത്തിനുള്ളില്‍ ബ്രാന്‍ഡിന് നിരോധനം നേരിടേണ്ടിവന്നേക്കും

ആറ് മാസത്തിനുള്ളില്‍ ആപ്പിള്‍ കമ്പനി ട്രായ്ക്കനുകൂല തീരുമാനം കൈകൊണ്ടില്ലെങ്കില്‍ ഇന്ത്യയിലെ കമ്പനിയുടെ സേവനങ്ങള്‍ക്ക് നിരോധനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഐഫോണിന് ഇന്ത്യയില്‍ പിടിവീഴുമോ?  ആറുമാസത്തിനുള്ളില്‍ ബ്രാന്‍ഡിന് നിരോധനം നേരിടേണ്ടിവന്നേക്കും

ന്യൂഡല്‍ഹി:  ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ഡിഎന്‍ഡി ആപ്പ് ഐഒഎസ് സ്‌റ്റോറില്‍ അനുവദിക്കാത്തത് ഐഫോണിന് തിരിച്ചടിയാകുന്നു. ഡിഎന്‍ഡി 2.0 ആപ്പ് ആറു മാസത്തിനുള്ളില്‍ ഐഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടിവരും.

സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ ട്രായ് അവതരിപ്പിച്ചതാണ് ഡിഎന്‍ഡി ആപ്പ്. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് ആപ്പിള്‍ ഇത് ലഭ്യമാക്കുന്നതില്‍ വിസമ്മതിക്കുന്നത്. ഡിഎന്‍ഡി 2.0 ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും.

ആറ് മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് ആപ്പിള്‍ കമ്പനി ട്രായ്ക്കനുകൂല തീരുമാനം കൈകൊണ്ടില്ലെങ്കില്‍ ഇന്ത്യയിലെ കമ്പനിയുടെ സേവനങ്ങള്‍ക്ക് നിരോധനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന. ഡിഎന്‍ഡി ആപ്പിന് അനുമതി നല്‍കിയില്ലെങ്കില്‍ ഐഫോണുകളില്‍ 3ജി, 4ജി സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com