അരാണ് അലക്‌സയുടെ സ്രഷ്ടാവ്‌? ആമസോണ്‍ എന്ന ഉത്തരത്തിനു പിന്നില്‍ മറഞ്ഞുകിടക്കുന്നത് ഒരു ഇന്ത്യന്‍ പേര് 

ആരാണ് അലക്‌സയുടെ നിര്‍മാതാവ് എന്ന ചോദ്യത്തിന് 'എന്നെ നിര്‍മിച്ചത് ആമസോണ്‍' എന്ന മറുപടിയാണ് അലക്‌സ പോലും നല്‍കുക. എന്നാല്‍  ഈ കണ്ടെത്തലിന് പിന്നില്‍ ഒരു ഇന്ത്യക്കാരനാണെന്നതാണ് വാസ്തവം
അരാണ് അലക്‌സയുടെ സ്രഷ്ടാവ്‌? ആമസോണ്‍ എന്ന ഉത്തരത്തിനു പിന്നില്‍ മറഞ്ഞുകിടക്കുന്നത് ഒരു ഇന്ത്യന്‍ പേര് 

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെ നാളുകളായിരിക്കും വരുംവര്‍ഷങ്ങള്‍ എന്ന പ്രവചനങ്ങള്‍ സത്യമെന്ന് തെളിയിക്കുന്നതാണ് പുതുതായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള എഐ സാങ്കേതികവിദ്യകളെല്ലാം. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ് ആമസോണ്‍ അവതരിപ്പിച്ച അലക്‌സ. ഇന്റലിജന്‍സ് പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനം വഴി മനുഷ്യരുമായി സംവദിക്കാന്‍ വരെ ശേഷിയുണ്ട് അലക്‌സയ്ക്ക്. 

ആരാണ് അലക്‌സയുടെ നിര്‍മാതാവ് എന്ന ചോദ്യത്തിന് 'എന്നെ നിര്‍മിച്ചത് ആമസോണ്‍' എന്ന മറുപടിയാണ് അലക്‌സ പോലും നല്‍കുക. തനിക്ക് ജന്മം നല്‍കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ അലക്‌സ ഒരിക്കല്‍പോലും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ രംഗത്ത് ഏറ്റവും മികവാര്‍ന്ന ഈ കണ്ടെത്തലിന് പിന്നില്‍ ഒരു ഇന്ത്യക്കാരനാണെന്നതാണ് വാസ്തവം. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ രോഹിത് പ്രസാദാണ് അലക്‌സയുടെ സ്രഷ്ടാവ്‌. 

അഞ്ച് വര്‍ഷം മുന്‍പ് അലക്‌സയുടെ നിര്‍മാണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മുതല്‍ രോഹിത് ആണ് ഇതിന്റെ സാങ്കേതിക വശം നയിച്ചിരുന്നത്. ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ടിം കൂക്ക്, ഇലോണ്‍ മസ്‌ക് എന്നിങ്ങനെ സാങ്കേതിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം റീകോഡ് ലിസ്റ്റില്‍ രോഹിത്തിന് 15-ാം സ്ഥാനം നേടികൊടുത്തതും അലക്‌സയുടെ നിര്‍മാണത്തില്‍ വഹിച്ച സുപ്രധാന പങ്കുതന്നെ. 

1997ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ രോഹിത് ഇലക്ട്രിക്കന്‍ എന്‍ജിനീയറിങില്‍ ഉന്നതപഠനം നടത്താനായി അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു. പഠനത്തിന്റെ ഭാഗമായി നടത്തിയ ഗവേഷണങ്ങള്‍ക്കിടയിലാണ് തന്റെ മേഖല സ്പീച്ച് റെക്കഗ്നിഷണ്‍ ആണെന്ന് രോഹിത് തിരിച്ചറിഞ്ഞത്. പിന്നീട് ഈ രംഗത്തെ പ്രമുഖ പേരുകളില്‍ ഒന്നായ ബിബിഎന്‍ ടെക്‌നോളജീസില്‍ 14വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2013ലാണ് രോഹിത് ആമസോണില്‍ എത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അലക്‌സയുടെ ഹെഡ് സൈന്റിസ്റ്റായി രോഹിത് നിയോഗിക്കപ്പെട്ടു. അലക്‌സയുടെ നിര്‍മാണഘട്ടം വളരെയധികം ആവേശകരമായിരുന്നെന്നും അഞ്ച് വര്‍ഷം മുമ്പ് കഥകളില്‍ മാത്രം സംഭവിച്ചിരുന്ന കാര്യമാണ് അലക്‌സയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും രോഹിത് പറയുന്നു. 

കുടുംബാഗങ്ങള്‍ റാഞ്ചിയിലുള്ളതിനാല്‍തന്നെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇവിടം സന്ദര്‍ശിക്കാനെത്താറുണ്ട് രോഹിത്. ഇക്കുറി റാഞ്ചി സന്ദര്‍ശനത്തിനിടയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സാങ്കേതിക മേഖലയില്‍ തന്റെ കുടുംബത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും രോഹിത് സംസാരിച്ചിരുന്നു. മൂന്ന് തലമുറകളായി സാങ്കേതിക രംഗവുമായി അടുത്ത പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ തന്റെ കുടുംബത്തിലുണ്ടെന്നും അച്ഛനും മുത്തച്ഛനുമെല്ലാം ഇതേ വഴിയിലൂടെ നടന്നവരാണെന്നുമായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com