ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി; ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള സമയപരിധി നീട്ടി.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി; ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെയാണ് നീട്ടിയത്.

നിലവില്‍ ജൂലായ് 31നകം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് നികുതിദായകരുടെ അപേക്ഷയെ തുടര്‍ന്ന് ഒരു മാസം കൂടി പ്രത്യക്ഷനികുതി ബോര്‍ഡ് നീട്ടിയത്. 2018-19 നികുതി കണക്കാക്കല്‍ വര്‍ഷത്തിനായി പുതിയ ഫോമാണ് ഇത്തവണ ആദായനികുതി വകുപ്പ് പുറത്തിറക്കിയത്. ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയ ഈ പുതിയ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് കാലതാമസം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടണമെന്ന് നികുതിദായകര്‍ ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com