ആരും മോഹിക്കും വെസ്പ നോട്ടെ 125 ഓഗസ്റ്റിലെത്തും

ലോഞ്ചിന് മുന്നോടിയായി ഡീലര്‍മാര്‍ ബുക്കിങ് ആരംഭിച്ചു. 
ആരും മോഹിക്കും വെസ്പ നോട്ടെ 125 ഓഗസ്റ്റിലെത്തും

സ്‌കൂട്ടര്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പിയാജിയോയുടെ സ്‌പെഷ്യല്‍ എഡീഷന്‍ സ്‌കൂട്ടറായ വെസ്പ നോട്ടെ 125 ഓഗസ്റ്റില്‍ വിപണിയിലെത്തും. ഫുള്‍ ബ്ലാക്ക് കളറിലെത്തുന്ന ഈ മോഡല്‍ ഇതുവരെ വിപണയില്‍ ഇറങ്ങിയിട്ടുള്ള സ്‌കൂട്ടറുകളേക്കാള്‍ എല്ലാം മികച്ചതാണ്. കഴിഞ്ഞ ഓട്ടോ എക്‌സപോയിലാണ് വെസ്പ നോട്ടെയുടെ കണ്‍സപ്റ്റ് അവതരിപ്പിച്ചത്. ലോഞ്ചിന് മുന്നോടിയായി ഡീലര്‍മാര്‍ ബുക്കിങ് ആരംഭിച്ചു. 

പിയാജിയോയുടെ ജിടിഎസ് സൂപ്പര്‍ നോട്ടെയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിയാജിയോയുടെ ഈ പുതിയ പരീക്ഷണം. അടിമുടി ബ്ലാക്ക് ഫിനീഷിങ്ങിലെത്തുന്നു എന്നതാണ് വെസ്പ നോട്ടെയുടെ വലിയ പ്രത്യേകത. വാഹനത്തിന്റെ ബോഡി, അലോയി വീലുകള്‍, സൈഡ് മിറര്‍, സീറ്റ് തുടങ്ങിയെല്ലാത്തിനും കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. 

വെസ്പ 125, അപ്രിലയിലും പ്രവര്‍ത്തിക്കുന്ന 125 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് വെസ്പ നോട്ടെയ്ക്ക് കരുത്ത് നല്‍കുന്നത്. 10 ബിഎച്ച്പി പവറിനൊപ്പം 10.6 എന്‍എം ടോര്‍ക്കുമാണ് നോട്ടെ ഉത്പാദിപ്പിക്കുന്നത്. ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹോണ്ട് ഗ്രാസിയ, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയോട് മത്സരിക്കാനുറച്ചാണ് നോട്ടെ നിരത്തിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com