അരിമണിയെക്കാള്‍ ചെറുത്; ഇത് ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ 

അരിമണിയെക്കാള്‍ ചെറുത്; ഇത് ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ 

0.3മില്ലീമീറ്റല്‍ മാത്രം വലുപ്പമുള്ള കംപ്യൂട്ടര്‍ നിര്‍മ്മിച്ച് യുഎസ്സിലെ മിച്ചിഗാനിലുള്ള ശാസ്ത്രസംഘം

0.3മില്ലീമീറ്റല്‍ മാത്രം വലുപ്പമുള്ള കംപ്യൂട്ടര്‍  നിര്‍മ്മിച്ചിരിക്കുകയാണ് അമേരിക്കയിലെ മിഷിഗാനിലുള്ള ശാസ്ത്രസംഘം. ക്യാന്‍സര്‍ നിരീക്ഷിക്കാനും ചികിത്സിക്കാനും സഹായിക്കുന്ന ഈ കംപ്യൂട്ടര്‍ എണ്ണ സംഭരണികള്‍ നിരീക്ഷിക്കാനും കണ്ണുകള്‍ക്കുള്ളിലെ സമ്മര്‍ദ്ദം അറിയാനും വരെ ഉപകാരപ്രദമാണ്. 

റാം, ഫോട്ടോവോള്‍ടെയ്ക്‌സ് എന്നിവയ്‌ക്കൊപ്പം പ്രൊസസറുകളും വൈര്‍ലെസ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളും കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ കൈമാറാന്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന റേഡിയോ ആന്റീന ഘടിപ്പിക്കാന്‍ തക്ക വലുപ്പം ഇല്ലാത്തതിനാല്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും വിസിബിള്‍ ലൈറ്റ് ആണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതുതന്നെയാണ് നിര്‍മാണഘട്ടത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും സര്‍ക്യൂട് ഡിസൈനില്‍ പുതിയ പരീക്ഷണം നടത്തിയാണ് ഇത് സാധ്യമാക്കിയതെന്നും മിഷിഗാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡേവിഡ് ബ്ലോ പറഞ്ഞു. ശരീരോഷ്മാവില്‍ സംഭവിക്കുന്ന നേരിയ വ്യതിയാനം പോലും സൂക്ഷമമായി  നിരീക്ഷിക്കുന്ന തരത്തിലാണ് കംപ്യൂട്ടറിന്റെ നിര്‍മാണമെന്നും 0.1ഡിഗ്രീ സെല്‍ഷ്യസിന്റെ വ്യത്യാസം പോലും കൃത്യമായി കണ്ടെത്താന്‍ പ്രാപ്തമാണ് ഈ കുഞ്ഞന്‍ കംപ്യൂട്ടറെന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com