ഡ്രൈവറില്ലാ കാറുകൾ ഇനി തിരുവനന്തപുരത്തുനിന്ന്; പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു

ഡ്രൈവറില്ലാ കാറുകൾ ഇനി തിരുവനന്തപുരത്തുനിന്ന്; പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു

ഡ്രൈവറില്ലാ കാറുകൾ ഇനി തിരുവനന്തപുരത്തുനിന്ന്; പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിസാൻ ഡിജിറ്റൽ ഹബ് വരുന്നു

തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ള്ളി​​പ്പു​​റം ടെ​​ക്​​​നോ​​സി​​റ്റി​​യി​​ൽ ബ​​ഹു​​രാ​​ഷ്​​​ട്ര ക​​മ്പ​​നി​​യാ​​യ നി​​സാ​ന്റെ ഡി​​ജി​​റ്റ​​ൽ ഇന്നൊവേഷൻ ഹബ് വരുന്നു. ഇ​​തി​​നാ​​യി ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 30 ഏ​​ക്ക​​റും ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ 40 ഏ​​ക്ക​​റും സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് വി​​ക​​സി​​പ്പി​​ക്കാ​​ൻ നി​​സാ​​ന് അ​​നു​​വാ​​ദം ന​​ൽ​​കി സ​​ർ​​ക്കാ​​ർ ഉ​​ത്ത​​രവിറക്കി. ഡ്രൈവറില്ലാ കാറുകൾ ഉൾപ്പെടെയുള്ള പുതുതലമുറ വാഹനങ്ങൾക്കായുള്ള ​ഗവേഷണ പ്രവർത്തനങ്ങളാവും ഇവിടെ നടക്കുക.

ടെ​​ക്നോ​​പാ​​ർ​​ക്ക് മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ലെ ഗം​​ഗ- യ​​മു​​നാ കെ​​ട്ടി​​ട​​സ​​മു​​ച്ച​​യ​​ത്തി​​ല്‍ 25,000 ച​​തു​​ര​​ശ്ര അ​​ടി ഏ​​റ്റെ​​ടുത്താണ് ഹബ് വികസിപ്പിക്കുക. ഇതിനായി ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​നം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ടെ​​ക്നോ​​സി​​റ്റി​​യി​​ലെ ഐ.​​ടി കെ​​ട്ടി​​ട സ​​മു​​ച്ച​​യം പൂ​​ർ​​ത്തി​​യാ​​കു​​മ്പോ​​ൾ അ​​വി​​ടെ​​യും സ്ഥ​​ലം അ​​നു​​വ​​ദി​​ക്കും. കാ​​മ്പ​​സി​ന്റെ പ​​ണി പൂ​​ർ​​ത്തി​​യാ​​യി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​മ്പോ​​ഴേ​​ക്കും 3000 പേ​​ർ​​ക്ക് നേ​​രി​​ട്ടും അ​​തി​​ലേറെപ്പേർക്കു പ​​രോ​​ക്ഷ​​മാ​​യും തൊ​​ഴി​​ൽ ലഭിക്കും. 

ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ൻ​​റ​​ലി​​ജ​​ൻ​​സ്, കൊ​​ഗ്‌​​നി​​റ്റി​​വ് അ​​ന​​ല​​ക്ടി​​സ്, മെ​​ഷീ​​ൻ ലേ​​ണി​​ങ്​ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യ ഗ​​വേ​​ഷ​​ണ​​വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ ന​​ട​​ക്കു​​ക. ടെ​​ക്‌​​നോ​​സി​​റ്റി​​യി​​ൽ വി​​ജ്ഞാ​​നാ​​ധി​​ഷ്ഠി​​ത​​മാ​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​മേ​​ഖ​​ല​​ക്കാ​​യി വി​​ഭാ​​വ​​നം ചെ​​യ്​​​ത സ്ഥ​​ലം നി​​സാ​​ൻ നോ​​ള​​ജ് സി​​റ്റി എ​​ന്ന പേ​​രി​​ലാ​​കും അ​​റി​​യ​​പ്പെ​​ടു​​ക.ആ​​സ്ഥാ​​ന​​മാ​​യ ജ​​പ്പാ​​നി​​ലെ യോ​​ക്കോ​​ഹാ​​മ, ചൈ​​ന, പാ​​രി​​സ്, അ​​മേ​​രി​​ക്ക​​യി​​ലെ നാ​​ഷ്‌​​വി​​ൽ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണ് നി​​സാ​​ന്റെ മ​​റ്റു ഡി​​ജി​​റ്റ​​ൽ ഹ​​ബു​​ക​​ൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com