ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി പാപ്പരായി: കേംബ്രിഡ്ജ് അനലറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിച്ചു

അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരായി പ്രഖ്യാപിക്കുമെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. 
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി പാപ്പരായി: കേംബ്രിഡ്ജ് അനലറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിച്ചു

ലണ്ടന്‍: ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിന് വിവാദത്തിലായ കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്നലെയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരായി പ്രഖ്യാപിക്കുമെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. 

നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

ട്രംപിന്റെ വിജയത്തില്‍ സഹായിച്ചുവെന്ന് ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. 

മാത്രമല്ല ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ തങ്ങളെ ഇടപാടുകാര്‍ ഉപേക്ഷിച്ചുവെന്നും ഇനിയും കൂടുതല്‍ കാലം ബസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. 

എന്നാല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം, അന്വേഷണത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഫേസ്ബുക്കും അറിയിച്ചു. തങ്ങള്‍ അധികൃതരുമായി ചേര്‍ന്ന് അന്വേഷണം തുടരും. ഇനി ഇത്തരം നടപടി ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com