ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വർധിച്ചത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വർധിക്കുന്നത്. ഡീലർമാർക്ക് നൽകുന്ന കമ്മീഷൻ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാചകവാതക വില വർധിച്ചത്.
ഡൽഹിയിൽ ഇതോടെ സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. നവംബർ ഒന്നിന് സബ്സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വർധിച്ചത്. സബ്സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വർധിച്ചു.
മുംബൈയിൽ സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 505.05 രൂപയായി. കൊൽക്കത്തയിൽ 510.70 രൂപയും, ചെന്നൈയിൽ 495.39 രൂപയുമാണ് പുതിയ വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ