ഇന്‍സ്റ്റയിലും രക്ഷയില്ല; തലവേദനയായി സെക്യൂരിറ്റി ബഗ്ഗുകള്‍, പാസ്‌വേര്‍ഡ് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം

വളരെക്കുറച്ച് പേരെ മാത്രമേ ഈ സുരക്ഷാപ്രശ്‌നം ബാധിച്ചിട്ടുള്ളൂവെന്നും പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. ഇതുവരേക്കും സെക്യൂരിറ്റി സന്ദേശം ലഭിക്കാത്തവര്‍ പേടിക്കേണ്ടെന്നും
ഇന്‍സ്റ്റയിലും രക്ഷയില്ല; തലവേദനയായി സെക്യൂരിറ്റി ബഗ്ഗുകള്‍, പാസ്‌വേര്‍ഡ് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം


 ഫേസ്ബുക്ക് മണിക്കൂറുകള്‍ നിശ്ചലമായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇന്‍സ്റ്റയുടെ പാസ്വേഡ് എളുപ്പത്തില്‍ ചോര്‍ത്താന്‍ സെക്യൂരിറ്റി ബഗുകള്‍ക്കായത്. ചോര്‍ത്തിയതിന് പിന്നാലെ അവ പരസ്യമാക്കിയാണ് ഹാക്കര്‍മാര്‍ അടങ്ങിയത്. ഇതോടെ ബാധിക്കപ്പെട്ട അക്കൗണ്ടുടമകള്‍ക്ക് കമ്പനി പാസ്വേഡ് റീസെറ്റ് ചെയ്യാന്‍ സന്ദേശമയച്ചിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വഴി ഇന്‍സ്റ്റഗ്രാമിലേക്ക് കയറാമെന്നതാണ് വിനയായത്. 

 എന്നാല്‍ വളരെക്കുറച്ച് പേരെ മാത്രമേ ഈ സുരക്ഷാപ്രശ്‌നം ബാധിച്ചിട്ടുള്ളൂവെന്നും പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. ഇതുവരേക്കും സെക്യൂരിറ്റി സന്ദേശം ലഭിക്കാത്തവര്‍ പേടിക്കേണ്ടെന്നും എന്നാല്‍ എല്ലാ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളും പാസ്വേഡ് മാറ്റുന്നതാണ് നല്ലതെന്നും കമ്പനി വ്യക്തമാക്കി. 

വിവരം ചോര്‍ത്തലും, ഹാക്കര്‍മാരുടെ ശല്യവും കൊണ്ട് സൈ്വര്യം കെട്ടിരിക്കുന്ന ഫേസ്ബുക്കിന് ഇന്‍സ്റ്റയിലുണ്ടായ സുരക്ഷാ വീഴ്ച വലിയ തിരിച്ചടിയാകുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com