കാര്‍ യാത്രയില്‍ മാത്രമല്ല, ഇനി ബസ്സിലും ട്രെയിനിലും ലൈവ് ലൊക്കേഷന്‍ പ്രയോജനപ്പെടുത്താം; ഗൂഗിള്‍ മാപ്പില്‍ പുതിയ മാറ്റങ്ങള്‍

നിലവിലെ ഷെയര്‍ ലൊക്കേഷന്‍ ഫീച്ചറില്‍ വരുത്തിയിട്ടുള്ള അപ്‌ഡേഷനാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്
കാര്‍ യാത്രയില്‍ മാത്രമല്ല, ഇനി ബസ്സിലും ട്രെയിനിലും ലൈവ് ലൊക്കേഷന്‍ പ്രയോജനപ്പെടുത്താം; ഗൂഗിള്‍ മാപ്പില്‍ പുതിയ മാറ്റങ്ങള്‍

നിങ്ങള്‍ എവിടെയാണെന്ന വിവരം തല്‍സമയം പങ്കുവയ്ക്കാന്‍ കഴിയുന്ന 'ലൈവ് ലൊക്കേഷന്‍ ഷെയറിങ്' സംവിധാനം ഇനി ബസ് ട്രെയില്‍ യാത്രകളിലും പ്രയോജനപ്പെടുത്താം. നിലവിലെ ഷെയര്‍ ലൊക്കേഷന്‍ ഫീച്ചറില്‍ വരുത്തിയിട്ടുള്ള അപ്‌ഡേഷനാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗുഗിള്‍ മാപ്പിന്റെ അപ്‌ഡേറ്റഡ് പതിപ്പിലാണ് ഈ മാറ്റം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ലൈവ് ലൊക്കേഷനും യാത്രയ്ക്ക് വേണ്ടിവരുന്ന സമയവും സംബന്ധിച്ച വിവരങ്ങളും ഇതുവഴി പങ്കുവയ്ക്കാന്‍ കഴിയും. ഗുഗിള്‍ മാപ്പ് വഴി തത്സമയ വിവരങ്ങള്‍ ഗുഗിള്‍ കോണ്ടാക്ടില്‍ ഇല്ലാത്തവര്‍ക്കും അയക്കാമെന്ന സവിശേഷതയും പരിഷ്‌കരിച്ച പതിപ്പില്‍ ഉണ്ട്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് തുടങ്ങിയ ആപ്പുകളിലൂടെയും ഗൂഗില്‍ ലൈവ് ലൊക്കേഷന്‍ ഇനി പങ്കുവയ്ക്കാവുന്നതാണ്. 

നിലവില്‍ ഈ പുതിയ പരിഷ്‌കാരങ്ങള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ മാത്രമാണ് പ്രയോജനപ്പെടുത്താനാകുക. ഐഒഎസ് ഉപയോക്താക്കളിലേക്കും സംവിധാനം ഉടന്‍തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബസ്, ട്രെയിന്‍ യാത്രക്കള്‍ക്കിടയില്‍ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ടത് ഇങ്ങനെ

ഗുഗിള്‍ മാപ്പില്‍ നിങ്ങള്‍ പോകുന്ന ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുത്തതിന് ശേഷം ട്രാന്‍സിറ്റ് ടാബിലേക്ക് എത്തുക. ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളവയില്‍ നിന്ന് നിങ്ങള്‍ യാത്രചെയ്യുന്ന വഴി തിരഞ്ഞെടുക്കണം. ശേഷം ഷെയര്‍ ട്രിപ് എന്ന ഓപ്ഷണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ആര്‍ക്കാണോ ലൊക്കേഷന്‍ അയക്കേണ്ടത് അയാളുടെ കോണ്ടാക്ട് തിരഞ്ഞെടുക്കാനുള്ള ലിസ്റ്റ് ലഭിക്കും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ട ആളുടെ കോണ്ടാക്ട് തിരഞ്ഞെടുത്തുകഴിഞ്ഞാന്‍ ലൊക്കേഷന്‍ അയക്കാന്‍ സാധിക്കും. വാട്‌സാപ്പ്, മെസെഞ്ചര്‍, ഹാങ്ഔട്ട്‌സ് തുടങ്ങിയ മറ്റ് ആപ്പുകളിലെ കോണ്ടാക്ടുകളിലേക്കും ലൊക്കേഷന്‍ അയച്ചുനല്‍കാനും കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com