ജിയോയെ വെല്ലാന്‍ എയര്‍ടെല്‍; ഓഫര്‍ പ്രളയം

ടെലികോം രംഗത്ത് താരിഫ് യുദ്ധം മുറുകുന്നതിനിടെ, 98 രൂപയുടെ ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍
ജിയോയെ വെല്ലാന്‍ എയര്‍ടെല്‍; ഓഫര്‍ പ്രളയം

മുംബൈ: ടെലികോം രംഗത്ത് താരിഫ് യുദ്ധം മുറുകുന്നതിനിടെ, 98 രൂപയുടെ ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍. റിലയന്‍സ് ജിയോ നല്‍കുന്നതിനെക്കാള്‍ മികച്ച ഓഫറാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 98 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിക്കൊപ്പം അനിയന്ത്രിതമായ കോളുകളും 3 ജിബി ഡാറ്റയും നല്‍കുന്നു. സമാനമായ ഓഫറാണ് എയര്‍ടെല്‍ നല്‍കുന്നതെങ്കിലും 2 ജിബി ഡാറ്റ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രതിദിനം മൂന്ന് ജിബി ഡേറ്റ  100 രൂപയിലും താഴ്ന്ന നിരക്കില്‍ ലഭ്യമാക്കുന്ന ഏക കമ്പനി എന്ന അവകാശവാദവും എയര്‍ടെല്‍ ഉന്നയിക്കുന്നു.

കൂടാതെ 181 രൂപയുടെ ആകര്‍ഷണീയമായ പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ വേണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍. പ്രതിദിനം മൂന്ന് ജിബി ഡേറ്റയാണ് ഈ പ്ലാനിന്റെ സവിശേഷത. 

14 ദിവസം മാത്രം കാലാവധിയുളള ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മൊത്തം 42 ജിബി ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം. പരിധിയില്ലാത്ത വോയ്‌സ് കോളുകളാണ് മറ്റൊരു ആകര്‍ഷണം. എയര്‍ടെലിന്റെ തന്നെ മറ്റു പ്രീമിയം പ്ലാനുകള്‍ക്ക് സമാനമായി പ്രതിദിനം 100 എസ്എംഎസും ഉപഭോക്താവിന് ലഭിക്കും. 

പ്രതിദിനം രണ്ട് ജിബി ഡേറ്റ 28 ദിവസം വരെ ലഭ്യമാക്കുന്ന 198 രൂപയുടെ പ്ലാന്‍ റിലയന്‍സ് ജിയോ പുറത്തിറക്കിയിട്ടുണ്ട്. ചില തെരഞ്ഞെടുത്ത പ്ലാനുകള്‍ക്ക് പ്രതിദിനം 2.2 ജിബി ഡേറ്റ ബിഎസ്എന്‍എല്ലും നല്‍കുന്നുണ്ട്. ഇത്തരം പ്ലാനുകളോടാണ് എയര്‍ടെല്‍ മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com