ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കരുത്; മൊബൈല്‍ സേവനദാതാക്കളോട് ടെലികോം മന്ത്രാലയം 

പുതിയ കെവൈസി നയം നടപ്പിലാകുന്നതോടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനായി നല്‍കേണ്ടി വരും
ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കരുത്; മൊബൈല്‍ സേവനദാതാക്കളോട് ടെലികോം മന്ത്രാലയം 

മൊബൈല്‍ കണക്ഷന്‍ അനുവദിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍  സ്വീകരിക്കുന്നതില്‍ നിന്നും സേവനദാതാക്കളെ വിലക്കി ടെലികോം മന്ത്രാലയം ഉത്തരവിറക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കി സ്വീകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി.

പുതിയ കെവൈസി നയം നടപ്പിലാകുന്നതോടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനായി നല്‍കേണ്ടി വരും. ഇതിനായുള്ള അപേക്ഷാ ഫോമില്‍ നിന്നും ആധാര്‍ നമ്പര്‍ എഴുതുന്നതിനുള്ള കോളം നീക്കം ചെയ്യണമെന്നും മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി നല്‍കി കണക്ഷനെടുത്തവരുടെ നമ്പര്‍ റദ്ദാവില്ലെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖ മാറ്റി നല്‍കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അപേക്ഷയോടൊപ്പം ആധാറിന് പകരമായുള്ള തിരിച്ചറിയല്‍ രേഖ നല്‍കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. റിലയന്‍സ് ജിയോയും എയര്‍ടെല്ലുമാണ് കണക്ഷന്‍ നല്‍കുന്നതിനായി ആധാര്‍ കാര്‍ഡ് മാത്രം നിര്‍ബന്ധമായും സ്വീകരിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com