ന്യൂഡെല്‍ഹി: എട്ട് ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വിലക്കുറവ്. പെട്രോളിന് 1.98 രൂപയും ഡീസലിന് 0.96 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമായി. ഒക്ടോബര്‍ നാലിന് പെട്രോളിന് 84ഉം ഡീസലിന് 75.45ഉം രൂപ വരെ എത്തിയിരുന്നു.
പിന്നീട് ഒക്ടോബര്‍ നാലിന് കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ ഒന്നരരൂപ കുറഞ്ഞെങ്കിലും പിന്നെയും വില കൂടുക തന്നെ ആയിരുന്നു. ഏതാനും ദിവസത്തിനുള്ളില്‍ തന്നെ വില ഉയര്‍ന്ന് പഴയ നിലയിലായി. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതോടയാണ് വീണ്ടും വിലക്കുറവ് ഉണ്ടാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ