ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ ലിറ്ററിന് ഇന്ന് കൂടിയത് 32 പൈസ

കൊച്ചി നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 82 രൂപ 28 പൈസയും ഡീസലിന് 76.06 രൂപയുമാണ് ഈടാക്കുന്നത്. നഗരാതിര്‍ത്തിക്ക് പുറത്ത് ലിറ്ററിന് 83 രൂപയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 
ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ ലിറ്ററിന് ഇന്ന് കൂടിയത് 32 പൈസ

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതിനൊപ്പം രൂപയുടെ മൂല്യവും ഇടിഞ്ഞതോടെയാണ് എണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. പെട്രോള്‍ ലിറ്ററിന് ഇന്ന് മാത്രം സംസ്ഥാനത്ത് 32 പൈസയുടെ വര്‍ധനവ് ഉണ്ടായി.  കൊച്ചി നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 82 രൂപ 28 പൈസയും ഡീസലിന് 76.06 രൂപയുമാണ് ഈടാക്കുന്നത്. നഗരാതിര്‍ത്തിക്ക് പുറത്ത് ലിറ്ററിന് 83 രൂപയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
കോഴിക്കോടും പെട്രോള്‍വില ലിറ്ററിന് 82 കടന്നിട്ടുണ്ട്. രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. അതിനിടെ യുഎസിന്റെ ഒറ്റതിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് എണ്ണവില വര്‍ധനവിന് കാരണമെന്ന വാദം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉയര്‍ത്തിയിരുന്നു. ഡോളറിനെതിരെ ലോകത്തെങ്ങുമുള്ള കറന്‍സികളുടെ വിലയിടിയുന്നുണ്ട്. ഇതും എണ്ണവില വര്‍ധനവിന്റെ കാരണമാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

 എന്നാല്‍ അഞ്ചു വര്‍ഷം മുന്‍പ് ഉള്ളതിനെക്കാള്‍ അസംസ്‌കൃത എണ്ണയുടെ വില 30 ശതമാനത്തോളം കുറഞ്ഞാണ് നില്‍ക്കുന്നതെന്നും എന്നിട്ടും രാജ്യത്ത് എണ്ണവില കൂടുന്നത് ആശങ്കാജനകമാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിലവില്‍ ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 5,388 രൂപയ്ക്കാണ് ഇന്ത്യ വാങ്ങുന്നത്. അഞ്ച് വര്‍ഷം മുമ്പും ഇതേവിലയ്ക്കാണ് വാങ്ങിയിരുന്നത് എന്നാല്‍ പെട്രോളിന്റെ വിലയില്‍ പത്ത് രൂപയിലേറെ വര്‍ധിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com