വിമാനത്തില്‍ കൊതുകുകടി; ഇന്‍ഡിഗൊ എയര്‍ലൈന്‍സിന് ഒന്നരലക്ഷത്തോളം രൂപ പിഴ 

വിമാനയാത്രയ്ക്കിടെ അഭിഭാഷകര്‍ക്ക് കൊതുകുകടി ഏല്‍ക്കേണ്ടിവന്ന സംഭവത്തില്‍ ഇന്‍ഡിഗൊ എയര്‍ലൈന്‍സിന് 1.35ലക്ഷം രൂപ പിഴ
വിമാനത്തില്‍ കൊതുകുകടി; ഇന്‍ഡിഗൊ എയര്‍ലൈന്‍സിന് ഒന്നരലക്ഷത്തോളം രൂപ പിഴ 

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ അഭിഭാഷകര്‍ക്ക് കൊതുകുകടി ഏല്‍ക്കേണ്ടിവന്ന സംഭവത്തില്‍ ഇന്‍ഡിഗൊ എയര്‍ലൈന്‍സിന് 1.35ലക്ഷം രൂപ പിഴ വിധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്നുനടത്തിയ യാത്രയിലാണ് അഭിഭാഷകര്‍ കൊതുകുശല്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. യാത്രക്കിടയില്‍ വിമാന ജീവനക്കാരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു. 

ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ശ്രദ്ധ നല്‍കിയിരുന്നെന്നും കൊതുകുകളെ പൂര്‍ണ്ണമായും ഒഴിവാക്കുക സാധ്യമല്ലാത്തതിനാലാണ് ഇത് സംഭവിച്ചതെന്നുമാണ് ഇന്‍ഡിഗോ കമ്പനിയുടെ വാദം. എന്നാല്‍ കമ്പനിയുടെ വാദം തൃപ്തികരമല്ലെന്നായിരുന്നു ഉപഭോക്തൃ ഫോറം പ്രതികരിച്ചത്. ഇത് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച പിഴവാണെന്നും മൂന്ന് യാത്രക്കാര്‍ക്കും 40,000രൂപ വീതവും നിയമ ധന സഹായമായി 15,000രൂപയും നല്‍കാനാണ് ഇന്‍ഡിഗോ കമ്പനിയോട് ആവശയപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com