തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോൾ വില വർധിച്ചു. ലിറ്ററിന് ആറ് പൈസയാണ് ഉയർന്നത്. ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ വില 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്.
ഡൽഹിയിൽ പെട്രോൾ വില 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ