ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; മൂന്നുദിവസം ബാങ്ക് അവധി 

ബ്രകീദ് പ്രമാണിച്ച് തിങ്കളാഴ്ച അവധിയാണ്
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; മൂന്നുദിവസം ബാങ്ക് അവധി 

കൊച്ചി: വരുന്ന മൂന്നുദിവസം ബാങ്ക് അവധി. ബ്രകീദ് പ്രമാണിച്ച് തിങ്കളാഴ്ച അവധിയാണ്. ഇതുള്‍പ്പെടെ വരുന്ന മൂന്നുദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇടപാടുകാര്‍ക്ക് ഇനി ചൊവ്വാഴ്ച മാത്രമാണ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക.

നാളെ രണ്ടാംശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കില്ല. 11-ാം തീയതി ഞായറാഴ്ചയുമാണ്. ഇതോടെ വരുന്ന മൂന്നുദിവസം ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. അടുത്തയാഴ്ച വ്യാഴാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അന്ന് സ്വാതന്ത്ര്യദിനമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com