ആളില്ല, പ്ലസ് ഏപ്രില്‍ രണ്ടിന് അടച്ചു പൂട്ടും ; ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞ് ഗൂഗിള്‍

ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ, അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍
ആളില്ല, പ്ലസ് ഏപ്രില്‍ രണ്ടിന് അടച്ചു പൂട്ടും ; ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞ് ഗൂഗിള്‍

പയോഗിക്കാന്‍ ആളില്ലാത്തതിനാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ 'പ്ലസ്' അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂവെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു.

ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ, അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ  വിവരങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ മാസങ്ങള്‍ ഈ പ്രക്രിയയ്ക്ക് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഗൂഗിള്‍ പ്ലസില്‍ പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ പേജുകളും, കമ്യൂണിറ്റികളും ഇവന്റുകളും ഇതില്‍ ഉള്‍പ്പെടും. ഗൂഗിള്‍ പ്ലസ്  കമ്യൂണിറ്റിയുടെ ചുമതല സ്വന്തമായുള്ളവരോ മോഡറേറ്റര്‍മാരോ ആണെങ്കില്‍ ഗൂഗിള്‍ പ്ലസ് കമ്യൂണിറ്റിയില്‍ നിന്നും മുമ്പ് അപ്ലോഡ് ചെയ്ത ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സേവ് ചെയ്യുന്നതിനും സാധിക്കും. മാര്‍ച്ചോടെ കമ്യൂണിറ്റികളുടെ പ്രവര്‍ത്തനവും തടസ്സപ്പെടും. 

ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ പ്ലസ് ഉള്‍പ്പടെയുള്ള ബട്ടനുകള്‍ തുടര്‍ന്നും കുറച്ച് കാലത്തേക്ക് കാണാമെങ്കിലും പ്രവര്‍ത്തനക്ഷമം ആയിരിക്കില്ല. ഗൂഗിള്‍ പ്ലസിനെ ഇന്ന് വരെ ആക്ടീവാക്കി നിര്‍ത്തിയ എല്ലാ ഉപഭോക്താക്കള്‍ക്കും ഗൂഗിളിനെ മറ്റൊരു വീട് പോലെ തന്നെ കണ്ട് കൂട്ടുകൂടിയവര്‍ക്കും നന്ദി പറഞ്ഞാണ് പ്ലസ് ഉപയോക്താക്കളോട് ഗൂഗിള്‍ ഗുഡ്‌ബൈ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com