ലൈഫ് ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ കുറയും

പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാലാണിത്
ലൈഫ് ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ കുറയും

മുംബൈ: ഏപ്രിൽ മാസം മുതൽ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് വരും. പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാലാണിത്. 22നും 50നും ഇടയില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് കുറവു വരിക.

2012-14ലെ മോര്‍ട്ടാലിറ്റി റേറ്റാണ് പുതിയതായി പരിഗണിക്കുന്നത്. ഇതുവരെ 2006-08ലെ റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത്.  പുതിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം 4 മുതല്‍ 16 ശതമാനം വരെ കുറവ് വരുമെന്നാണ് റിപ്പോർട്ട്. 

അതേസമയം, പ്രായമേറെയുള്ളവരുടെ പ്രീമിയത്തില്‍ വര്‍ധനവിനും സാധ്യതയുണ്ട്. 82നും 105നുമിടയില്‍ പ്രായമുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ധിച്ചതിനാലാണിത്. 3-21ശതമാനമാണ് ഈ വിഭാഗത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ്. 

80 വയസ്സിനുമുകളിലുള്ളവര്‍ക്ക് വളരെ കുറച്ച് പ്ലാനുകള്‍മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇത് വലിയ തോതിൽ ബാധിക്കപ്പെടില്ലെന്നും ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവർത്തിക്കുന്ന വിദ​ഗ്ധർ വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com