വാഷിങ്ടണ്‍: പെപ്സി-കോയുടെ മുന്‍ സിഇഒ ആയിരുന്ന ഇന്ദ്രാ നൂയി ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായി ചുമതലയേറ്റു. കഴിഞ്ഞ ഒക്ടോബറിലാണ് നൂയി പെപ്സിയുടെ സിഇഒ പദവി ഒഴിഞ്ഞത്. ആമസോണിന്റെ ഡയറക്ടര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ സ്ത്രീയാണ് ഇന്ത്യന്‍ വംശജയായ ഇന്ദ്രാ നൂയി.
സ്റ്റാര്‍ബക്സിന്റെ എക്സിക്യുട്ടീവായ റോസാലിന്‍ഡ് ബ്ര്യൂവര്‍ ഈ മാസം ആദ്യം ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായി ചുമതലയേറ്റിരുന്നു. ഇന്ദ്രാ നൂയി സ്ഥാനമേറ്റ വിവരം ആമസോണ്‍ തന്നെയാണ് പുറത്ത് വിട്ടത്. ഓഡിറ്റ് കമ്മിറ്റിയിലാവും അവര്‍ ചുമതലയേല്‍ക്കുക.
2006 മുതല്‍ 2018 വരെയാണ് പെപ്സിയെ അവര്‍ നയിച്ചത്. 2007 മുതല്‍ കഴിഞ്ഞ മാസം വരെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ