ആവശ്യക്കാര്‍ക്ക് അങ്ങോട്ട് ചെന്ന് ഇന്ധനം നല്‍കും: ഇന്ത്യന്‍ ഓയിലിന്റെ പുതിയ പദ്ധതി വ്യാപിപ്പിക്കുന്നു
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 'ഫ്യുവല്‍@ഡോര്‍സ്റ്റെപ്പ്' പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെന്നൈയിലേക്കും വ്യാപിപ്പിച്ചു. ആവശ്യക്കാര്‍ക്ക് ഇന്ധനമെത്തിച്ച് നല്കുന്ന പദ്ധതി സൗത്ത് ഇന്ത്യയില്‍ ആദ്യമായി ആരംഭിക്കുന്നത് ചെന്നൈയിലാണ്. നേരത്തെ പുണെയില്‍ തുടങ്ങിയിട്ടുണ്ട്.
പ്രത്യേകമായി സജ്ജീകരിച്ച മൊബൈല്‍ ഫ്യുവല്‍ ഡിസ്പെന്സര് വാഹനം വഴിയാണ് ആവശ്യക്കാരിലേക്ക് ഇന്ധമെത്തുക. നിലവില്‍ ഡീസല്‍ മാത്രമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ഫ്യുവല്‍ ഡെലിവറി ട്രക്കിലെ മൊബൈല്‍ ഡിസ്പെന്‍സറിന് 6000 ലിറ്റര്‍ ഇന്ധനം ശേഖരിച്ച് വിതരണം ചെയ്യാനുള്ള ശേഷിയുണ്ട്.
പ്രൈവറ്റ് വാഹന ഉടമകളെക്കളെ ലക്ഷ്യമാക്കിയുള്ള പദ്ധതിയല്ല ഇത്. മറിച്ച് ഇന്‍ഡസ്ട്രിയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഐഒസിയുടെ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. റിപോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇന്ധനം ഓര്‍ഡര്‍ ചെയ്യേണ്ടത്. മിനിമം ഓര്‍ഡര്‍ പരിധി 200 ലിറ്ററാണ്.
2500 ലിറ്ററിന് മുകളില്‍ ഇന്ധനം ആവശ്യമാണെങ്കില്‍ ഇത് സംഭരിച്ചുവയ്ക്കാന്‍ ഉപഭോക്താവിന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (PESO) പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.
2018 മാര്‍ച്ചില്‍ പുണെയിലാണ് ഐഒസി ഈ പദ്ധതി ആദ്യമായി തുടങ്ങിയത്. മുംബൈയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഫ്യുവല്‍ ഡെലിവറിക്ക് തുടക്കമിട്ടിരുന്നു. ഇവിടെയും ഡീസല്‍ മാത്രമായിരുന്നു വിതരണം ചെയ്തത്. അപകട സാധ്യതയുള്ളതിനാലാണ് പെട്രോള്‍ ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ