സ്ഥലമിടപാട്: 20000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കിയവര്‍ കുടുങ്ങും, വ്യാപക പരിശോധന

20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരെ പിടിക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്
സ്ഥലമിടപാട്: 20000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കിയവര്‍ കുടുങ്ങും, വ്യാപക പരിശോധന

ന്യൂഡല്‍ഹി: 20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരെ പിടിക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. ഡല്‍ഹിയിലാണ് ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം ഇടപാടുകള്‍ നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. ഭൂ്മി വാങ്ങിയവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നോട്ടീസ് അയക്കാനാണ് ആലോചന.

20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങളെടുത്തുവരികയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ഡിവിഷന്‍. 2015 മുതല്‍ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍വഴിയാണ് പരിശോധന. 

2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ 20,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അക്കൗണ്ട് പേയി ചെക്കായോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണം. അല്ലാത്തപക്ഷം ഭൂമി വില്‍ക്കുന്നയാള്‍ തനിക്ക് ലഭിച്ച അധിക നോട്ടുകള്‍ക്ക് തുല്യമായ തുക പിഴയായി ഒടുക്കണമെന്ന് നിയമത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com