ട്വിറ്ററില്‍ വൈറലായി 'ബിന്‍ ബാഗ്' ചലഞ്ച് ; അപകടമെന്ന് മുന്നറിയിപ്പ്  (വിഡിയോ)

ബിന്‍ ബാഗില്‍ ഒരാള്‍ ഇരുന്ന ശേഷം മറ്റേയാള്‍ ബിന്‍ ബാഗിനുള്ളിലെ വായുവിനെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ച് മാറ്റുന്നതാണ് ടാസ്‌ക്.
ട്വിറ്ററില്‍ വൈറലായി 'ബിന്‍ ബാഗ്' ചലഞ്ച് ; അപകടമെന്ന് മുന്നറിയിപ്പ്  (വിഡിയോ)

ന്യൂഡല്‍ഹി: ഐസ് ബക്കറ്റ് ചലഞ്ച് മുതല്‍ കി കി ചലഞ്ച് വരെ എത്തിയിട്ടും ചലഞ്ചുകളിലുള്ള ഭ്രമം ആളുകള്‍ക്ക് മാറിയിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്ന ബിന്‍ ബാഗില്‍ കയറിയിരുന്നുള്ളതാണ് ട്വിറ്ററില്‍ അതിവേഗം പ്രചരിക്കുന്ന 'ബിന്‍ ബാഗ് ചലഞ്ച്'. 'വാക്വം ചലഞ്ചെ'ന്നും ഇതിനെ പറയുന്നു.

കറുത്ത ബിന്‍ ബാഗാണ് ചലഞ്ചിനായി ഉപയോഗിക്കുന്നത്. ബിന്‍ ബാഗില്‍ ഒരാള്‍ ഇരുന്ന ശേഷം മറ്റേയാള്‍ ബിന്‍ ബാഗിനുള്ളിലെ വായുവിനെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ച് മാറ്റുന്നതാണ് ടാസ്‌ക്. ബാഗിലിരിക്കുന്നയാള്‍ ഏകദേശം കുടുങ്ങിയ അവസ്ഥയിലാകുമെന്ന് ചുരുക്കം. 

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചലഞ്ചില്‍ പങ്കെടുത്തതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അങ്ങേയറ്റം അപകടം പിടിച്ച കളിയാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെട്ടെന്ന് വായു ഇല്ലാതാകുന്നതോടെ കവറിനുള്ളിലെയാള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിനും ജീവഹാനി സംഭവിക്കാനുമുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com