പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല, ബോയിങ് വിമാനങ്ങള്‍ കാര്‍ പാര്‍ക്കിങ്ങില്‍

രണ്ട് വട്ടം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാന കമ്പനികള്‍ താഴെയിറക്കി
പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല, ബോയിങ് വിമാനങ്ങള്‍ കാര്‍ പാര്‍ക്കിങ്ങില്‍

രണ്ട് വട്ടം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാന കമ്പനികള്‍ താഴെയിറക്കി. തകരാര്‍ പരിഹരിക്കുന്നതിനായി ഇവയെല്ലാം വാഷിങ്ടണിലെ കമ്പനി ആസ്ഥാനത്തേക്ക് എത്തിച്ചപ്പോഴതാ മറ്റൊരു പ്രശ്‌നം. ഈ കൂറ്റന്‍ വിമാനങ്ങളെല്ലാം എവിടെ പാര്‍ക്ക് ചെയ്യും? 

പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വന്നതോടെ കാര്‍ പാര്‍ക്കിങ്ങില്‍ വരെ വിമാനങ്ങള്‍ ഇവര്‍ക്ക് കൊണ്ടിടേണ്ടി വന്നു. കാര്‍ പാര്‍ക്കിങ്ങിന് അടുത്ത് വരെ വിമാനമിടേണ്ടി വന്ന കമ്പനിയുടെ ഗതികേടിനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DPermadi77 (@dpermadi77) on

സെക്യൂരിറ്റി അലേര്‍ട്ടിലെ സോഫ്റ്റ്വയര്‍ പ്രശ്‌നമാണ് ബോയിങ് 737 വിമാനങ്ങളുടെ അപകടത്തിന് പിന്നിലെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി വിമാനങ്ങളെല്ലാം കമ്പനി ആസ്ഥാനത്തേക്കെത്തിയത്. കഴിഞ്ഞ മാര്‍ച്ചിലും ഓക്ടോബറിലുമായി ലയണ്‍ എയറിന്റേയും, എത്യോപ്യന്‍ എയറിന്റേയും ബോയിങ് 737 വിമാനങ്ങളാണ് തകര്‍ന്നത്. 

ഈ രണ്ട് അപകടങ്ങളിലുമായി 350 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വിമാനങ്ങള്‍ നിരത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വ്യേമയാന ചരിത്രത്തിലെ ചരിത്ര മുഹുര്‍ത്തമെന്നെല്ലാമാണ് ഇതിനോട് പ്രതികരണം ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com