ചരിത്ര കുതിപ്പില്‍ ഏലയ്ക്ക വില ; കിലോയ്ക്ക് 6000 രൂപ, റെക്കോഡ്

ചരിത്ര കുതിപ്പില്‍ ഏലയ്ക്ക വില ; കിലോയ്ക്ക് 6000 രൂപ, റെക്കോഡ്

നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസിന്റെ ഇ-ലേലത്തിലാണ് ഏലയ്ക്ക വില 6000 രൂപയിലെത്തിയത്

കട്ടപ്പന : ഏലയ്ക്ക വില സര്‍വകാല റെക്കോഡില്‍. ഒരു കിലോഗ്രാം ഏലയ്ക്കയുടെ വില 6000 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഉയര്‍ന്ന തുക രേഖപ്പെടുത്തുന്നത്. നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസിന്റെ ഇ-ലേലത്തിലാണ് ഏലയ്ക്ക വില 6000 രൂപയിലെത്തിയത്. 

3301.23 രൂപയാണ് ശരാശരി വില. ഇതും റെക്കോഡാണ്. 34602.5 കിലോഗ്രാം കായയാണ് ഇന്നലത്തെ ലേലത്തില്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം ഏലയ്ക്ക വില 5734 രൂപയില്‍ എത്തിയിരുന്നു. 

ഏലയ്ക്കായുടെ ഗുണമേന്മയും ശരാശരി വിലയും അനുസരിച്ചാണ് മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നത്. പ്രളയത്തിലും വേനലിലും കൃഷി നശിച്ചതോടെ വിളവു കുറഞ്ഞതും, വിപണിയിലേക്കുള്ള ഉല്‍പന്നത്തിന്റെ വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com