നാല് ദിവസം കൊണ്ട് റിലയൻസിനുണ്ടായത് 96000 കോടിയുടെ നഷ്ടം

മോർഗൻ സ്​റ്റാൻലി റിലയൻസിൻെറ റേറ്റിങ്​ കുറച്ചതാണ്​ കമ്പനിക്ക്​ കനത്ത തിരിച്ചടി നൽകിയത്​. 
നാല് ദിവസം കൊണ്ട് റിലയൻസിനുണ്ടായത് 96000 കോടിയുടെ നഷ്ടം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇഡസ്​ട്രീസിന്​ നാല്​ ദിവസം കൊണ്ടുണ്ടായ നഷ്​ടം 96,000 കോടി രൂപ. ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം 8 ലക്ഷം കോടിക്കും താഴെ പോയി. ബോംബെ സൂചികയിലാണ്​ കമ്പനിക്ക്​ കനത്ത നഷ്​ടം നേരിട്ടത്​. മോർഗൻ സ്​റ്റാൻലി റിലയൻസിൻെറ റേറ്റിങ്​ കുറച്ചതാണ്​ കമ്പനിക്ക്​ കനത്ത തിരിച്ചടി നൽകിയത്​. 

വ്യാഴാഴ്​ച റിലയൻസ്​ 1,255.15 രൂപക്കാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ഇന്ന്​ മാ​ത്രം മൂന്ന്​ ശതമാനത്തിൻെറ നഷ്​ടം കമ്പനിക്ക് ഉണ്ടായതായി കാണിക്കുന്നു. ഏകദേശം 8,91,885.91 കോടി ആയിരുന്നു ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം. ഇതിൽ നിന്നാണ്​ കമ്പനി താഴോട്ട് കൂപ്പുകുത്തിയത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com