ആധാർ കാർഡ് ഇനി കയ്യിൽ കരുതേണ്ട ; പരിഷ്കരിച്ച 'ആധാര്‍ മൊബൈല്‍ ആപ്പ്' റെഡി ; സവിശേഷതകൾ ഇവയെല്ലാം

ആധാര്‍ മൊബൈല്‍ ആപ്പ് പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചു
ആധാർ കാർഡ് ഇനി കയ്യിൽ കരുതേണ്ട ; പരിഷ്കരിച്ച 'ആധാര്‍ മൊബൈല്‍ ആപ്പ്' റെഡി ; സവിശേഷതകൾ ഇവയെല്ലാം

ന്യൂഡൽഹി :  ആധാര്‍ മൊബൈല്‍ ആപ്പ് പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചു. ആധാര്‍ നമ്പറിനൊപ്പം പേര്, ജനന തിയതി, വിലാസം, ഫോട്ടോ, വിലാസം തുടങ്ങിയവ വിവരങ്ങള്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിലും പുതിയ ആപ്പ് ലഭ്യമാണ്.

പുതിയ ആപ്പിലെ സവിശേഷതകള്‍

1. ആധാര്‍ സര്‍വീസ് ഡാഷ്‌ബോര്‍ഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള വിഭാഗം.

2. മൈ ആധാര്‍ സെക് ഷന്‍: നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം.

എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താലുള്ള നേട്ടങ്ങൾ ഇവയാണ്.

1. എന്ത് ആവശ്യത്തിനായാലും ആധാര്‍ കാര്‍ഡ് കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കാനാകും.  പകരം ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം എംആധാര്‍ ആപ്പ് മതി.

2. ബയോമെട്രിക് വിവരങ്ങള്‍ താല്‍ക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം.

3. ഏതെങ്കിലും കാരണത്താല്‍ ഒടിപി ഫോണില്‍ ലഭിച്ചില്ലെങ്കില്‍ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം. 30സെക്കന്‍ഡ് മാത്രമായിരിക്കും ഇതിന് സമയം ലഭിക്കുക.

4. വിവരങ്ങള്‍ ചോരാതെതന്നെ ക്യുആര്‍ കോഡ് ഉപയോഗിച്ച് വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള അവസരം.

5. സന്ദേശം വഴിയോ ഇ-മെയില്‍വഴിയോ ഇ-കെവൈസി ഷെയര്‍ ചെയ്യാനും ആപ്പിലൂടെ കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com