ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

സുരക്ഷ ശക്തമാക്കാന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ഒതന്റിഫിക്കേഷന്‍ സംവിധാനം ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുക
ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്


സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ആയുധം. ചാറ്റുകളാണ് കൂടുതല്‍ പേരും സ്‌ക്രീന്‍ ഷോട്ട് എടുത്തുവെക്കുന്നത്. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ക്ക് വിലങ്ങിടാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ക്ക് വിലക്ക് വരുന്നത്. 

സുരക്ഷ ശക്തമാക്കാന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ഒതന്റിഫിക്കേഷന്‍ സംവിധാനം ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ വാട്‌സാപ്പ് ചാറ്റുകള്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്യാന്‍ സാധിക്കാതെ വരും. ഫിംഗര്‍ പ്രിന്റ് ഒതന്റിഫിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല. വാട്‌സാപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. 

സന്ദേശം അയക്കുന്ന ആള്‍ക്കാണ് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ പറ്റാതെ ആകുന്നത്. നമ്മുടെ സന്ദേശം ലഭിക്കുന്നവര്‍ക്ക് സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവും. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ആയിട്ടില്ല. ഫിംഗര്‍ പ്രിന്റ് ഒതന്റിഫിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ എന്തിനാണ് സ്‌ക്രീന്‍ ഷോട്ട് തടയുന്നത് എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com